കേന്ദ്രസർക്കാരിന്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഉദ്ഘാടനം ചെയ്ത് സി.പി.ഐ.എം കൗൺസിലർ. എറണാകുളം മരട് നഗരസഭയിലെ പര്യടനമാണ് സി.പി.ഐ.എം കൗൺസിലർ ജിജി പ്രേമൻ ഉദ്ഘാടനം ചെയ്തത്. മരട് നഗരസഭയിലെ 33ാം വാർഡ് കൗൺസിലാണ് ജിജി പ്രേമൻ.
കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്ര എറണാകുളം ജില്ലയിലേക്കെത്തുന്നത്.