പുതുവര്‍ഷപ്പുലരിയിലും ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് കനത്തതിനെ തുടർന്ന് ദൃശ്യപരിധി 50 മീറ്ററിൽ താഴെയായി. ഡൽഹിയിൽ 21 ട്രെയിനുകൾ വൈകി.ഉത്തരേന്ത്യയിലെ റോഡ് – വ്യോമ ഗതാഗതത്തെയും ബാധിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം ശീത തരംഗം ഇന്ന് മുതൽ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Related News
ഗുജറാത്തിൽ വിനായക ഘോഷയാത്രക്കിടെ കല്ലേറ്; 13 പേർ പിടിയിൽ
ഗുജറാത്തിലെ വഡോദരയിൽ വിനായക ഘോഷയാത്രക്കിടെ കല്ലേറ്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രണ്ട് മതവിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഏറ്റുമുട്ടുകയും പരസ്പരം കല്ലെറിയുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുമായി 13 പേരെ പൊലീസ് പിടികൂടി. സ്ഥലത്ത് വർഗീയ ലഹള ഉണ്ടായേക്കുമോ എന്ന ഭീതി നിലനിൽക്കുകയാണ്. ഇതോടെ ഇവിടെ പൊലീസുകാരെ വിന്യസിച്ചു. വഡോദര സിറ്റി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കലാപം, നിയമവിരുദ്ധമായി കൂട്ടംകൂടൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും […]
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ അസം പൊലീസ് കേസെടുത്തു
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ഗുവാഹത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഡിജിപിക്ക് നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.ഇന്ന് രാവിലെ അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് അസം പൊലീസ് കേസെടുത്തിരിക്കുന്നത്. രാഹുല്‍ഗാന്ധിയെ കൂടാതെ, കെ സി വേണുഗോപാല്‍, കനയ്യകുമാര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമം, കയ്യേറ്റം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പ്രകോപനം സൃഷ്ടിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഐപിസി 120 ബി, 143, […]
രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിൽ
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനായി രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിൽ. 12.30ക്ക് പരിവർത്തൻ സങ്കൽപ് സഭയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.സബർമതി ആശ്രമവും സന്ദർശിച്ചാണ് മടങ്ങുക. ഈ മാസം 15 നു മുൻപായി ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കും. കൂടാതെ 7 ന് ആരംഭിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ലക്ഷ്യം വിശദീകരിക്കുന്നതിനായി കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി വാർത്താ സമ്മേളനങ്ങൾ നടത്തും. അതിനിടെ, ഗുജറാത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വിശ്വനാഥ് സിംഗ് വഗേല പാർട്ടി വിട്ടു. […]