കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ പത്തിന് തൃശൂരും പതിനൊന്നിന് എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പതിന് തിരുവനന്തപുരവും ആലപ്പുഴയും ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ജൂണ്‍ 11 ന് കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Related News
വടകരയുടെ ചരിത്രം തിരുത്തും: കെ കെ രമ
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയുടെ ചരിത്രം തിരുത്തുമെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമ. യുഡിഎഫ് സമ്മര്‍ദം കാരണമല്ല സ്ഥാനാര്‍ത്ഥിയായത്. തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ തീരുമാനം ആണെന്നും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം ഇല്ലെന്നും രമ. വടകരയിലെ ജനം സ്ഥാനാര്‍ത്ഥിത്വത്തെ നെഞ്ചിലേറ്റിയിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഇത്തവണ നിയമസഭയില്‍ ചന്ദ്രശേഖരന്റെ ശബ്ദം മുഴങ്ങുമെന്നും രമ. വ്യക്തിപരമായ കാരണങ്ങളാല്‍ നേരത്തെ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ താനാണ് നിര്‍ദേശിച്ചത്. വേണു ഉള്‍പ്പെടെ […]
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു
മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11, 12 ദിവസങ്ങളില്‍ പൊളിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൊളിക്കലിന് മുന്നോടിയായി 200 മീറ്റര്‍ പരിധിയിലുള്ളവരെ മാറ്റി താമസിപ്പിക്കും. മൂന്ന് കെട്ടിടങ്ങളാണ് ആദ്യ ദിവസം പൊളിക്കുക. അതേ സമയം മരട് ഫ്ലാറ്റ് കേസിൽ വിജിലൻസ് നടപടി തുടങ്ങി. മുൻ പഞ്ചായത്ത് സെക്രട്ടറി അഷ്റഫിന്റെ അറസ്റ്റ് മൂവാറ്റുപുഴ സബ് ജയിലിലെത്തി വിജിലന്‍സ് രേഖപ്പെടുത്തി. നേരത്തെ അഷ്റഫിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു
മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി; നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സമിതി രൂപീകരിച്ചു
മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി. ഉടമകളുടെ അക്കൗണ്ടുകളും സുപ്രീംകോടതി മരവിപ്പിച്ചു. ഇന്നലെ പരിഗണിച്ച കേസിന്റെ വിധിപ്പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ സുപ്രീംകോടതി വ്യക്തമാക്കിയത്. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചു. ഹൈക്കോടതി ജഡ്ജ് കെ ബാലകൃഷ്ണന് നായരാണ് സമിതി അദ്ധ്യക്ഷന്‍. ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകളുടെ ഉടമകൾക്ക് താൽക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം 4 ആഴ്ചയ്ക്കകം നൽകാൻ സംസ്ഥാന […]