അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിൻ്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 4.45ന് ഡിഎംഡികെ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ. രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ബീച്ചിലെ ഐലൻഡ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഒരു മണിയ്ക്ക് വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനത്തേയ്ക്ക് പുറപ്പെടും. ആയിരക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരുമാണ് ക്യാപ്റ്റന്‍ അന്ത്യാഞ്ജലി അർപ്പിയ്ക്കാനായി ഇന്നലെ എത്തിയത്. കൂടുതൽ ആളുകൾ എത്തുന്നതിനാലാണ് ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനം ക്രമീകരിച്ചത്.
Related News
സിറോ മലബാര്‍ സഭാ ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്
സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്. ഇടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നെന്ന് കോടതി കണ്ടെത്തി. തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍ കര്‍ദിനാള്‍, ഇടനിലക്കാരന് സാജു വര്‍ഗീസ്, ഫാ. ജോഷി പുതുവ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചു.
കേന്ദ്രത്തിനെതിരെ ഒന്നിച്ചുള്ള സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാൻ UDF
സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയിൽ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ്. യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്ന് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് നിരസിക്കും. അടുത്ത യുഡിഫ് യോഗം വിഷയം ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവും ഉപനേതാവും സർക്കാരിനെ തീരുമാനം അറിയിക്കും. യോജിച്ചുള്ള സമരം വേണ്ടെന്ന് കോൺഗ്രസിലും ധാരണയായിട്ടുണ്ട്. കേന്ദ്ര അവഗണനയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ അടുത്ത മാസം 8 നാണ് ഇടതുമുന്നണി സമരം. […]
‘അമ്പതിനായിരം കോടിയുടെ വികസന പദ്ധതികൾ’ ; പ്രധാനമന്ത്രി
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ പര്യടനം തുടരുന്നു. പ്രധാനമന്ത്രി ഇന്ന് തെലങ്കാനയും രാജസ്ഥാനും സന്ദർശിക്കും. തെലങ്കാനയിലും രാജസ്ഥാനിലും പ്രചാരണ റാലികളിലും മോദി പങ്കെടുക്കും.കോടികളുടെ വികസനപദ്ധതികള്‍ക്കാകും ഇരു സംസ്ഥാനങ്ങളിലും തറക്കല്ലിടുക. കഴിഞ്ഞ ദിവസം ഛത്തിസ്ഗട്ടിലും ഉത്തര്‍പ്രേദശിലും പ്രധാനമന്ത്രി പര്യടനം നടത്തിയിരുന്നു. നാല് സംസ്ഥാനങ്ങള്‍ക്കായി അന്‍പതിനായിരം കോടിയുടെ വികനപദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.ഛത്തീസ്ഗഢിലെ റായ്പുരിൽ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് ഇന്നലെ പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തത്. ഏകദേശം 6,400 കോടി രൂപയുടെ 5 ദേശീയ […]