ആലുവ എയര്‍പോര്‍ട്ട് റോഡില്‍ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. റോഡിലൂടെ സ്കൂട്ടറില്‍ പോകുകയായിരുന്ന ആളെ വണ്ടിയില്‍ നിന്ന് പോത്ത് ഇടിച്ചിട്ടു. താഴെ വീണ ഇദ്ദേഹത്തെ പോത്ത് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റേയും നാട്ടുകാര്‍ പോത്തിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിച്ച ആളുകളേയും പോത്ത് ആക്രമിക്കാന്‍ ശ്രമിച്ചു. സമീപത്തുകൂടി വാഹനങ്ങളിലും കാല്‍നടയായും സഞ്ചരിച്ചിരുന്ന ആളുകള്‍ക്ക് നേരെ പോത്ത് പാഞ്ഞടുത്തു. കുറച്ച് സമയം ആളുകളില്‍ സംഭ്രമം പരത്തിയ ശേഷമാണ് ഒടുവില്‍ പോത്ത് കീഴടങ്ങിയത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായി.ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇറച്ചി ആവശ്യത്തിനെത്തിച്ച പോത്താണ് രക്ഷപ്പെട്ട് റോഡിലൂടെ വിരണ്ടോടിയത്. റോഡിന് നടുക്ക് പോത്ത് നിലയുറപ്പിക്കുകയും ഇരുചക്ര വാഹനയാത്രികനെ ആക്രമിക്കുകയുമായിരുന്നു. പോത്ത് പരിഭ്രാന്തി പരത്തിയതോടെ അല്പനേരം റോഡില്‍ ഗതാഗതതടസ്സവുമുണ്ടായി.
Related News
ഉച്ചത്തില്‍ ചറാപറാന്ന് ഹോണടിച്ചാല്‍ പണി കിട്ടും; 1000 രൂപ പിഴയും കിട്ടും
വാഹനമോടിക്കുന്നവര്‍ ശ്രദ്ധിച്ച് ഹോണടിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിടിവീഴും. അനുവദനീയമായതിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാൽ 1000 രൂപ വരെയാണ് പിഴ. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ട്രാഫിക് സിഗ്നൽ കാത്തു കിടക്കുന്നവർ, റയിൽവെ ഗേറ്റിൽ, ട്രാഫിക് ബ്ലോക്കിൽ കാത്തുകിടക്കുന്ന വാഹനങ്ങൾ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാൻ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോൺ മുഴക്കുന്ന ഡ്രൈവർമാരെ നാം കാണാറുണ്ട്. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്കു മുന്നറിയിപ്പു നൽകാനാണു സാധാരണ ഹോൺ ഉപയോഗിക്കുന്നത്. പല […]
കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വരാം.കേന്ദ്രം തീരുമാനിച്ചാല്‍ മാത്രമെന്ന് വിമാന കമ്പനികള്‍
വിമാന കമ്പനികള്‍ ഇതിനായി സൌകര്യം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. പരിശോധനാ സംവിധാനമില്ലാത്ത നാല് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പിപിഇ കിറ്റുകള്‍ ധരിച്ചാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാന കമ്പനികളോട് പിപിഇ കിറ്റ് സൌകര്യം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ട്രൂനാറ്റ് പരിശോധന നടത്തണമെന്ന ആവശ്യത്തോട് ഗള്‍ഫ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിക്കാതിരുന്നതോടെയാണ് മുന്‍നിലപാടില്‍ അയവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പരിശോധനാ സൗകര്യമില്ലാത്ത […]
വിഴിഞ്ഞത്തെ മദ്യവില്പനശാലകൾക്ക് ഡിസംബർ 4 വരെ പൂട്ട്
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവില്പനശാലകൾ നവംബർ 28 മുതൽ ഡിസംബർ 4 വരെ തുറക്കില്ല. ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിവരം അറിയിച്ചത്. വിഴിഞ്ഞം തുറമുഖ വിരുദ്ധ പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് തീരുമാനമെന്നും കളക്ടർ അറിയിച്ചു. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ അർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം തുടരുകയാണ്. പൊലീസ് സ്റ്റേഷൻ വളഞ്ഞ പ്രതിഷേധക്കാർ പൊലീസ് ബസിനു കല്ലെറിഞ്ഞു. അഞ്ച് പൊലീസ് വാഹനങ്ങൾ […]