ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. കെ.എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വൻ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ആദ്യ രണ്ട് കളികളിലും വലിയ സ്കോറുകൾ നേടാനാകാതെ പോയ ഋതുരാജ് ഗെയ്ക്വാദ് ആദ്യ ഇലവനിൽ ഇല്ല. അരങ്ങേറ്റ മത്സരത്തിൽ രജത് പതിദാറാണ് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്. നിലവിൽ രണ്ട് കളിയിൽ നിന്ന് ഓരോ ജയവുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്.
Related News
അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമില്‍
മലയാളി താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള 35 അംഗ ടീമിലേക്കാണ് പരിശീലകന് ഇഗോര്‍ സ്റ്റിമാച്ച് അനസിനെ തിരിച്ചുവിളിച്ചത്. ആറ് മാസം മുമ്പാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് അനസ് വിരമിച്ചത്. ഇന്ത്യന്‍ ക്യാംപില്‍ പങ്കെടുക്കുമെന്ന് അനസ് പറഞ്ഞു. 35 അംഗ ടീമില്‍ അനസിനെ കൂടാതെ മറ്റ് മൂന്ന് മലയാളി താരങ്ങള്‍ കൂടി ഇടംപിടിച്ചു. ജോബി ജസ്റ്റിന്, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന് എന്നിവരാണ് ടീമില്‍ ഇടംനേടിയ മറ്റ് മലയാളികള്‍. എന്നാല്‍ പരിക്ക് […]
ഐപിഎൽ യുഎഇയിൽ തന്നെ; സർക്കാരിനോട് അനുവാദം തേടുമെന്ന് ബിസിസിഐ
ടി-20 ലോകകപ്പ് മാറ്റിവച്ചതിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ യുഎഇയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ആ റിപ്പോർട്ടുകൾ ബിസിസിഐ സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയിൽ ലീഗ് നടത്താനുള്ള അനുമതിക്കായി കേന്ദ്ര സർക്കാരിനെ ഉടൻ സമീപിക്കുമെന്ന് ഐപിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. “വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ യുഎഇയിൽ ഐപിഎൽ നടത്താനുള്ള അനുമതിക്കായി ബിസിസിഐ കേന്ദ്ര സർക്കാരിനെ സമീപിക്കും. അവിടെ ലീഗ് നടത്താമെന്ന് യുഎഇ സർക്കാർ അറിയിച്ചിട്ടുണ്ട്. അവിടുത്തെ സ്ഥിതി ഞങ്ങൾക്ക് നന്നായി അറിയാം. […]
ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികൾ ഏറ്റുമുട്ടും; ഇന്ത്യ പാക് പോരാട്ടത്തിന് ഭീഷണിയായി മഴ
ഏഷ്യ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുക. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസവുമായാണ് പാകിസ്താൻ എത്തുന്നത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ചരിത്രം പരിശോധിച്ചാൽ ഏകദിനത്തിൽ പാക്കിസ്താനെക്കാൾ മുൻതൂക്കം ഇന്ത്യയ്ക്കുണ്ട്. ഏകദിന ഫോർമാറ്റിൽ 14-ാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുന്നത്. 13 മത്സരങ്ങളിൽ ഇന്ത്യ ഏഴിലും […]