സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ ഗവർണർ തിരുകി കയറ്റിയെന്ന വിവാദങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഡിഗ്രി വിദ്യാർത്ഥികളുടെ അവാർഡ് ദാനവും, എം ബി എ, എൽ എൽ എം കോഴ്സുകളിൽ വരുത്തേണ്ട ഭേദഗതികളും യോഗം ചർച്ച ചെയ്യും. സർവകലാശാലയിലെ പ്രതിഷേധ ബാനറുകൾ നീക്കം ചെയ്യാത്തതിന് എതിരെ വൈസ് ചാൻസിലർ ഡോ. എം കെ ജയരാജിനെ ചാൻസിലർ പരസ്യമായി ശാസിച്ചത് യോഗത്തിൽ ചർച്ചയാകും. ചാൻസിലർ ആരിഫ് മുഹമ്മദ് ഖാനെതിരെ സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാൻ സാധ്യത ഉണ്ട്. സംഘപരിവാർ അനുകൂലികളായ സെനറ്റ് അംഗങ്ങളെ തടയുമെന്ന നിലപാടിലാണ് എസ് എഫ് ഐ.
Related News
ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ; അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബർമാര്‍ക്കെതിരെ ഹര്‍ജി
ദിലീപ് ചിത്രം ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചത്. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജെ.എഫ്.എം. കോടതി അഞ്ചിൽ പരാതി നല്‍കിയത്. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളിൽ നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് […]
കുസാറ്റിൽ കൂട്ടത്തല്ല്; SFI – KSU സംഘര്‍ഷം
കൊച്ചി കുസാറ്റില്‍ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം. സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം. സംഘർഷം പുലർച്ചെ ഒരുമണിയോടെയാണ്. 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കെ എസ് യു കാലുവാരി തോല്‍പ്പിച്ചു എന്ന് എംഎസ്എഫ് ആരോപിച്ചു. കളമശേരി പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷത്തിന് അയവുവന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ എംഎസ്എഫ് കെ എസ് യുവുമായുള്ള മുന്നണി ബന്ധം അവസാനിപ്പിച്ചു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് എംഎസ്എഫ് എറണാകുളം ജില്ലാ […]
“ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മാനസിക നില തെറ്റി, സുരേന്ദ്രനല്ല പിണറായി”: രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
അത്രയും മാനസിക നില തെറ്റിയ ഒരാളെ പാര്‍ട്ടിയുടെ അധ്യക്ഷനായി നിര്‍ത്തുന്നല്ലോ എന്ന കാര്യം അവര്‍ ആലോചിക്കേണ്ട കാര്യമാണ്. അത്രയും മാനസിക നില തെറ്റിയിട്ടുളള ആള്. ലൈഫ് മിഷന് തട്ടിപ്പിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മാനസിക നില തെറ്റിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എന്തും വിളിച്ചു പറയാമെന്ന തരത്തിലേക്ക് മാറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന് കുറ്റപ്പെടുത്തി. “അത്രയും മാനസിക നില […]