ബ്രസീൽ സൂപ്പർ താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്. 2024 ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക നഷ്ടമാകും. താരത്തിന്റെ പരുക്ക് ഉടൻ ഭേദമാകില്ലെന്ന് ഡോക്ടർ അറിയിച്ചു. 2024 ഓഗസ്റ്റിൽ മാത്രമേ നെയ്മർ കായികക്ഷമത വീണ്ടെക്കൂവെന്ന് ഡോക്ടർ അറിയിച്ചു. കഴിഞ്ഞ മാസമാണ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുറഗ്വായ്ക്ക് എതിരായ മത്സരത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു.ആദ്യ പകുതിയില്‍ ഒരു ടാക്കിളിനിടെ താരത്തിന്റെ കാല് തിരിഞ്ഞുപോകുകയായിരുന്നു. ഒടുവില്‍ സ്ട്രെക്ചറിലാണ് നെയ്മറെ പുറത്തേക്ക് കൊണ്ടുപോയത്.മത്സരത്തില്‍ ബ്രസീല്‍ 2-0ന് പരാജയപ്പെട്ടിരുന്നു. നെയ്മറിനേറ്റ പരുക്ക് ഇന്ത്യന്‍ ആരാധകര്‍ക്ക് തിരിച്ചടിയായി.സൗദി ക്ലബ്ബ് അല്‍ ഹിലാലിനായി കളിക്കുന്ന നെയ്മര്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിക്കെതിരേ ഇന്ത്യയില്‍ വന്ന് കളിക്കാനിരിക്കെയാണ് പരുക്കേറ്റത്. ഇതിനു മുമ്പ് ആറ് മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മര്‍ ഒരു മാസം മുമ്പാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെയാണ് വീണ്ടും പരുക്കേറ്റത്.
Related News
ടോസ് നേടാന്‍ ബാവുമയെ കൂട്ടിയിട്ടും ഡുപ്ലെസിക്ക് രക്ഷയില്ല; ചിരിച്ച് വിരാട് കോഹ്ലി
ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിയുടെ ടോസ് നിര്‍ഭാഗ്യം തുടരുകയാണ്. ഏഷ്യന്‍ മണ്ണില്‍ തുടര്‍ച്ചയായി ഒമ്പത് ടോസുകളാണ് ഡുപ്ലെസിക്ക് നഷ്ടമായത്. തന്റെ നിര്‍ഭാഗ്യം മാറ്റാനാണ് ഡുപ്ലെസി സഹതാരം ടെമ്പ ബാവുമയെ കൂടെ കൂട്ടിയത്. പക്ഷേ ഇത്തവണയും ടോസ് ഭാഗ്യം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കൊപ്പമായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി തന്റെ തീരുമാനം പറയും മുമ്പെ ചിരിക്കുന്നതും കാണാം. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും കോഹ് ലിയായിരുന്നു ടോസ് നേടിയിരുന്നത്. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. […]
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ബംഗ്ലാദേശ് പുറത്ത്; ബംഗ്ലാദേശിന്റെ തകര്‍ച്ച വേഗത്തിലാക്കി മുഹമ്മദ് ഷമി
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ബംഗ്ലാദേശ് 150ന് പുറത്ത്. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി ബംഗ്ലാദേശിന്റെ തകര്‍ച്ച വേഗത്തിലാക്കി. ഇശാന്ത് ശര്‍മ, ആര് അശ്വിന്, ഉമേഷ് യാദവ് എന്നിവര്‍ രണ്ടും വിക്കറ്റും വീഴ്ത്തി. 43 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ സെഷനില്‍ തന്നെ ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുല്‍ കയേസ് (6), മുഹമ്മദ് മിഥുന് (13) […]
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം; ലങ്കയുടെ പരാജയം 7 വിക്കറ്റിന്
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക് ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ലങ്ക ഉയർത്തിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ ഇന്ത്യ മറികടന്നു. പൃഥ്വി ഷായും ഇഷാന് കിഷനും നല്കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റൻ ശിഖർ ധവാനും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. പൃഥ്വി ഷാ 24 പന്തിൽ 43 റൺസും ഇഷാന് കിഷന് തന്റെ അരങ്ങേറ്റ മത്സരത്തിൽ അര്‍ദ്ധ ശതകവും ( 42 പന്തിൽ […]