ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിൽ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.2 ഓവറിൽ 211 റൺസിന് ആൾ ഔട്ടായി. ഇന്ത്യൻ നിരയിൽ സായി സുദർശനും ക്യാപ്റ്റൻ കെഎൽ രാഹുലും ഹാഫ് സെഞ്ച്വറി നേടി. മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല.ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇത്തവണ അവസരം കിട്ടിയെങ്കിലും 12 റൺസെടുത്ത് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.3 ഓവറിൽ ലക്ഷ്യം കണ്ടു. ദക്ഷിണാഫ്രിക്കയ്ക്കായി ടോണി ഡിസൂസി സെഞ്ച്വറി പ്രകടനം പുറത്തെടുത്തു.
Related News
ഒളിമ്പിക്സ് വില്ലേജ് തുറന്നു
ടോക്യോ ഒളിമ്പിക്സ് വില്ലേജ് തുറന്നു. ഒളിമ്പിക്സിൽ പങ്കെടുത്താനെത്തുന്ന അത്ലീറ്റുകളിൽ പലരും ഒളിമ്പിക്സ് വില്ലേജിലാണ് താമസിക്കുക. കൊവിഡ് കാലത്ത് സുരക്ഷിതമായി മത്സരങ്ങൾ നടത്താൻ വേണ്ട മുൻകരുതലുകളൊക്കെ കൈക്കൊണ്ടിട്ടുണ്ടെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മറ്റി പ്രസിഡൻ്റ് തോമസ് ബാക് പറഞ്ഞു. ടോക്യോ നഗരത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ഒളിംപിക് സംഘാടക സമിതി തീരുമാനിച്ചിരുന്നു. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ടോക്കിയോ നഗരത്തിൽ ജൂലെ 12 മുതൽ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജൂലെ […]
ഉമ്രാൻ മാലിക് ഹാരിസ് റൗഫിനോളം മിടുക്കനല്ലെന്ന് പാകിസ്താൻ്റെ മുൻ താരം
ഇന്ത്യൻ പേസർ ഉമ്രാൻ മാലിക് പാകിസ്താൻ പേസർ പാക് പേസർ ഹാരിസ് റൗഫിനോളം മിടുക്കനല്ലെന്ന് പാകിസ്താൻ്റെ മുൻ താരം ആക്വിബ് ജാവേദ്. റൗഫിനോളം ഫിറ്റ്നസോ മിടുക്കോ ഉമ്രാന് ഇല്ല. ഏകദിനത്തിലെ ആദ്യ സ്പെല്ലും അവസാന സ്പെല്ലും പരിഗണിക്കുമ്പോൾ ഉമ്രാൻ്റെ വേഗത ഗണ്യമായി കുറയാറുണ്ടെന്നും ആക്വിബ് ജാവേദ് പറഞ്ഞു. “ഹാരിസ് റൗഫിനോളം ഫിറ്റ്നസോ മിടുക്കോ ഉമ്രാന് ഇല്ല. ഏകദിനം പരിഗണിക്കുമ്പോൾ ആദ്യ സ്പെല്ലിൽ ഉമ്രാൻ മാലിക്ക് 150 കിലോമീറ്റർ എറിയും. ഏഴാമത്തെയോ എട്ടാമത്തെയോ ഓവറുകൾ എറിയുമ്പോൾ 138 കിലോമീറ്ററായി […]
12ാം സീസണിലെ രണ്ടാം ഹാട്രിക് നേടിയെടുത്ത് യുവതാരം
ഐ.പി.എൽ 12ാം സീസണിലെ രണ്ടാമത്തെ ഹാട്രിക് നേടിയെടുത്ത് രാജസ്ഥാൻ റോയൽസിന്റെ യുവതാരം ശ്രേയസ് ഗോപാൽ. ആദ്യ ഹാട്രിക് നേടിയത് പഞ്ചാബ് യുവ താരം സാം കരണായിരുന്നു. വിരാട് കോഹ്ലി, ഡിവില്ലേഴ്സ്, മാര്ക്കസ് സ്റ്റോയിനിസ് എന്നിവരെ പുറത്താക്കിയാണ് ഗോപാൽ തന്റെ അഞ്ചാം ഐ.പി.എൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നത്. ബംഗളൂരിൽ നടന്ന മത്സരത്തിൽ 12 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി സീസണിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഗോപാൽ കാഴ്ചവെച്ചത്. രാജസ്ഥാൻ റോയൽസിന് വേണ്ടി 13 മത്സരങ്ങളിൽ […]