സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്.എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ വില 40 രൂപയാണ്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങള്‍ അടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറി വകുപ്പ് ഇന്നത്തെ നറുക്കെടുപ്പിലൂടെ നല്‍കുന്നത്.നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.
Related News
സ്വർണ വില ഇടിഞ്ഞു; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,045 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,360 രൂപയാണ്. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 4,170 രൂപയാണ് വില. ഇന്നലെ സ്വർണവിലയിൽ വൻ കുതിപ്പാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 25 രൂപ വർധിച്ച് 5,060 ൽ എത്തിയിരുന്നു. ഇതോടെ രു പവൻ സ്വർണത്തിന്റെ വില 40,480 രൂപയായിരുന്നു. 24k സ്വർണ്ണമാണ് […]
Gold Rate; കേരളത്തിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ചു. പവന് 600 രൂപയുടെയും വര്‍ധനവുണ്ടായി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4875 രൂപയായി. പവന് 39000 രൂപയാണ് ഇന്നത്തെ വിപണിവില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 1765 ഡോളറാണ് നിലവില്‍. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് നിലവില്‍ വിപണിയില്‍ 68 രൂപയും ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 90 രൂപയുമാണ് വില.
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു. സിലിണ്ടറിന് 94.50 രൂപയാണ് കുറച്ചത്. ഇതോടെ പുതുക്കിയ വില 1896.50 രൂപയായി.