ശബരിമലയിൽ തീര്ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് കൊല്ലം സ്വദേശി രാജേഷ് പിള്ള. 45 വയസായിരുന്നു. സത്രം- പുല്ലുമേട് കാനന പാതയിലാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ഇന്നലെയും ശബരിമല തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു. റാന്നി പെരുനാട് കൂനംകരയിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം.തമിഴ്നാട് തിരുച്ചി സ്വദേശി പെരിയസ്വാമി (54) യാണ് മരിച്ചത്. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പുതുക്കടയിൽ വാഹനം പിടിച്ചിട്ടപ്പോൾ ഭക്ഷണം കഴിക്കാൻ വെളിയിൽ ഇറങ്ങിയ സമയം ബസ് വിട്ടുപോയി ബസ്സിനെ പിന്തുടർന്ന് റോഡിലൂടെ പോകുന്നതിനിടയിൽ വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും പെരുനാട് പഞ്ചായത്തു മെമ്പർ അരുൺ അനിരുദ്ധനും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Related News
തിരുവനന്തപുരം നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ തിക്കും തിരക്കും
തിരുവനന്തപുരം നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ തിക്കും തിരക്കും. പോളിങ് സാമഗ്രികൾ വാങ്ങാനെത്തിയ ഉദ്യോഗസ്ഥർ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടർ എം.എസ് മാധവിക്കുട്ടി മീഡിയവണിനോട് പറഞ്ഞു. നാളയൊണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ 6813 വാര്‍ഡുകളിലായി 24584 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 8826620 വോട്ടർമാരാണ് ആദ്യ […]
‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പേരിൽ ജനകീയ പ്രചാരണം
മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കാര്‍ഷിക മേഖലയുടെ വികസനത്തിനായി പുതിയ നിരവധി പദ്ധതികളാണ് മുന്നോട്ട് വെയ്ക്കുന്നത്. കൃഷി വകുപ്പിനുള്ള ആകെ അടങ്കല്‍ തുക 881.96 കോടി രൂപയാണ്.ഇത് മുന്‍വര്‍ഷത്തേക്കാള്‍ 48 കോടി രൂപ കൂടുതലാണ്. ഫാം പ്ലാന്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പാദന പരിപാടികള്‍, ഉല്‍പ്പാദന സംഘങ്ങളുടെ വികസനവും സാങ്കേതിക സഹായവും, വിതരണ, മൂല്യ ശൃംഖലയുടെ വികസനം എന്നിവയ്ക്കായി 29 കോടി രൂപയാണ് വകയിരുത്തിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പേരിൽ ഒരു ജനകീയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുകയാണെന്നും […]
തെരഞ്ഞെടുപ്പ് തീയതിക്കുമുമ്പ് പഞ്ചാബില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അഞ്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഡല്‍ഹി കഴിഞ്ഞാല്‍ ആപിന് ഏറ്റവുമധിക സ്വാധീനമുള്ള സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നാല് സീറ്റ് ആം ആദ്മി പാര്‍ട്ടി നേടിയിട്ടുണ്ട്. 2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ നേട്ടം ആവര്‍ത്തിക്കാനായില്ല. അതുകൊണ്ട് തന്നെ ഇക്കുറി അല്‍പ്പം നേരത്തേ ഒരുങ്ങുകയാണ് ആപ്. സംഗരൂര്, ഫരീദ് കോട്ട് മണ്ഡലങ്ങള്‍ക്ക് പുറമെ അമൃത് സര്, ഹൊഷ്യാര് പൂര്, അന്ന്ദ് പൂര് സീറ്റുകളിലാണ് ആപ് സ്ഥാനാര്‍ത്ഥികളെ […]