ദേശീയദിനം പ്രമാണിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്.ഇത് പ്രകാരം ഡിസംബർ 16, 17 ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാൽ പകരം ആണ് ഡിസംബർ 18ന് ഈ അവധി നൽകുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
Related News
സംഘടനകളുടെ ടിക്കറ്റ് വിൽപന; അധികനിരക്ക് ഈടാക്കുന്നുവെന്ന ആരോപണവുമായി യു.എ.ഇയിലെ ട്രാവൽ ഏജൻസികള്‍
കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ ചെയ്ത ഉപകാരങ്ങൾ വലുതാണെന്നും എന്നാൽ, ലാഭം ലക്ഷ്യമിട്ടുള്ള ടിക്കറ്റ് വിൽപന ശരിയായ നടപടിയല്ലെന്നും അവർ വ്യക്തമാക്കി സംഘടനകൾ വിമാന ടിക്കറ്റ് വിൽപന നടത്തുന്നതായി യു.എ.ഇയിലെ ട്രാവൽ ഏജൻസികളുടെ ആരോപണം. എയർലൈനുകളിൽ നിന്ന് 725 ദിർഹമിന് ലഭിക്കുന്ന ടിക്കറ്റ് 100 ദിർഹം വരെ അധികം ഈടാക്കിയാണ് സംഘടനകള്‍ മറിച്ചു നൽകുന്നതെന്നാിരുന്നു ട്രാവല്‍ ഏജന്‍സികളുടെ ആരോപണം. ആഗസ്റ്റ് 2, 3, 4 തീയതികളിൽ യു.എ.ഇ എയർലൈൻസുകൾ കേരളത്തിലേക്ക് സർവീസ് പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം ടിക്കറ്റുകളും സംഘടനകൾ […]
ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസ് യു. എ.ഇയിൽ
ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസിനെ യു. എ.ഇയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ വെളിപ്പെടുത്തൽ. എന്നാൽ, ഈ വൈറസുകൾക്കെല്ലാം വാക്സിൻ ഫലപ്രദമാണ്. രാജ്യത്ത് പക്ഷെ, കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 3,407 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. ജനിതകമാറ്റം സംഭവിച്ച പലയിനം കോറോണ വൈറസുകളെ യു. എ.ഇയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ കോവിഡ് മാനേജ്മെന്റ് കമിറ്റി ചെയർപേഴ്സൻ ഡോ. നവാൽ അൽ കഅബിയാണ് വ്യക്തമാക്കിയത്. സാർസ് വൈറസുകളിൽ ജനിതകമാറ്റം സാധാരണയാണ്. എന്നാൽ, […]
ഉമ്മൻ ചാണ്ടി മനുഷ്യന്റെ സാധ്യതകൾക്ക് പരിമിധികളില്ലെന്ന് തെളിയിച്ച വ്യക്തിത്വം; ജിദ്ദ കേരള പൗരാവലി
ജീവിതം കൊണ്ടും മരണം കൊണ്ടും മനുഷ്യന്റെ സാധ്യതകൾക്ക് പരിമിധികളില്ലെന്ന് തെളിയിച്ച വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി എന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘ജനനായകന് സ്മരണാഞ്ജലി’ എന്ന പരിപാടിയിൽ പങ്കെടുത്ത് അനുസ്മരണ പ്രഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു. ആധുനിക കേരളത്തിന്റെ ശില്പിയായി ഉമ്മൻ ചാണ്ടി അറിയപ്പെടും. കേരളത്തിന് അഭിമാനിക്കാവുന്ന പദ്ധതികളായ കൊച്ചി മെട്രോ, വല്ലാർപാടം കണ്ടൈനർ ടെർമിനൽ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ അന്താരാഷ്ട്ര വിമാന താവളം, സ്മാർട്ട് സിറ്റി, സ്റ്റാർട്ടപ്പ് പ്രോജക്ടുകൾ, മെഡിക്കൽ കോളേജുകൾ, പുതിയ താലൂക്കുകൾ, വില്ലേജ് ഓഫീസുകൾ, […]