കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. 1008 ഗ്രാം സ്വർണം പൊലീസ് പിടിച്ചെടുത്തു. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 62 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റൂർ സ്വദേശി ഫാറൂഖ് (47) ആണ് അറസ്റ്റിലായത്. ക്യാപ്സ്യൂൾ രൂപത്തിൽ പൊതിഞ്ഞ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കടത്ത് ശ്രമം. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 38-ാമത്തെ സ്വർണക്കടത്ത് കേസാണിത്.
Related News
നടീ-നടന്മാരെ ആവശ്യപ്പെട്ട് പരസ്യം നല്കി സംസ്ഥാനത്ത് വന്‍ തട്ടിപ്പ്
സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചുള്ള പരസ്യം നല്കി സംസ്ഥാനത്ത് വന്‍ തട്ടിപ്പ്.നടീ-നടന്മാരെ ആവശ്യപ്പെട്ട് പട്ടണങ്ങളിലാണ് പോസ്റ്ററുകളധികവും. സംവിധായകരെന്നും നിര്‍മ്മാതാക്കളെന്നും സ്വയം പരിചയപ്പെടുത്തിയാണ് കബളിപ്പിക്കല്‍. സിനിമയുടെതെന്ന പേരില്‍ ഇറക്കിയിരിക്കുന്ന പോസ്റ്ററില്‍ മാമുക്കോയയും മേഘനാഥനുമൊക്കെയുണ്ട്.
പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്.ഇ പുതിയ വിജ്ഞാപനം ഇറക്കി
പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക. കോവിഡ് കാരണം 10, 12 ക്ലാസിലെ ബാക്കിയുള്ള പരീക്ഷകള്‍ സിബിഎസ്ഇ ഇന്നലെ റദ്ദാക്കിയിരുന്നു. ഐസിഎസ്ഇയും സമാന വിജ്ഞാപനം പുറത്തിറക്കും. […]
വഖഫ് നിയമനത്തിനെതിരായ അടുത്ത ഘട്ട പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങി മുസ്ലീം ലീഗ്
വഖഫ് നിയമനത്തിനെതിരായ അടുത്ത ഘട്ട പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങി മുസ്ലീം ലീഗ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ലീഗ് വീണ്ടും പ്രതിഷേധരംഗത്തേക്കിറങ്ങുന്നത്.നിയമസഭ മാര്‍ച്ച് ഉള്‍പ്പെടെയുളള സമരപരിപാടികളാണ് മൂന്നാം ഘട്ടത്തില്‍ സംഘടിപ്പിക്കുക. ( muslim league waqf board ) പഞ്ചായത്ത്,മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ സമരസംഗമങ്ങള്‍,നിയമസഭ മാര്‍ച്ച് എന്നിങ്ങനെയാണ് ലീഗിന്റെ മൂന്നാംഘട്ട പ്രതിഷേധപരിപാടികള്‍.18ന് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമാകും. നേരത്തെ കൊവിഡ് വ്യാപനസാഹചര്യത്തിലാണ് പൊതുപരിപാടികള്‍ നിര്‍ത്തിവച്ചത്. വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടി പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് മുസ്ലീം […]