Entertainment Switzerland

സ്വിറ്റസർലണ്ടിന്റെ മനോഹാരിതയിൽ ശ്രീ എൽബിൻ എബിയുടെ ആലാപനത്തിൽ ഡോ.ആനന്ദ് ജോർജിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ക്രിസ്മസ്‌ഗാനം സ്നേഹം പിറന്നരാവ്

മലയാളികൾക്ക് ഏറെ പ്രിയങ്കരമായ “നാവിൽ എൻ ഈശോതൻ നാമം” എന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച, ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ . ഡൊണാൾഡ് മാത്യു രചനയും സംഗീതവും നിർവഹിച്ചു സ്വിറ്റ്സർലൻഡ് കർമ്മഭൂമിയാക്കിയ ശ്രീ എൽബിൻ എബി എന്ന അനുഗ്രഹീത ഗായകന്റെ ആലാപനത്തിൽ “നിഹാരം ” എന്ന തന്റെ മ്യൂസിക് ആൽബത്തിലൂടെ ഈ വർഷത്തെ ക്രിസ്മസ്‌ഗാനം “സ്നേഹം പിറന്നരാവ് ” എന്ന മനോഹര സംഗീതം യൂട്യൂബിലൂടെ ഇന്ന് റിലീസ് ചെയ്തു … യുട്യൂബിൽ റിലീസ് ചെയ്ത് കുറച്ചു മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണം നേടിയെടുക്കുവാൻ ഈ ആൽബത്തിന് കഴിഞ്ഞു .

നിരവധി മ്യൂസിക് ,ഷോട്ട് ഫിലിമുകൾക്ക് ജന്മംനൽകിയ പ്രശസ്ത വിഡിയോഗ്രാഫറും ,സംവിധായകനുമായ നമുക്ക് ഏറെ പരിചിതനായ സ്വിറ്റസർലണ്ടിലെ ഡോ.ആനന്ദ് ജോർജിന്റെ സംവിധാനത്തിലാണ് ഈ ക്രിസ്മസ് ഗാനം പ്രേഷകരിലെത്തിയിരിക്കുന്നത് .ഈ ഗാനശിൽപ്പത്തിന്റെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നതും ശ്രീ ആനന്ദ് ആണ് ..

സ്വിറ്റസർലാൻഡിന്റെ വശ്യമനോഹാരിതയിൽ ആണ് ഈ ഗാനം ചിത്രീകരിച്ചി രിക്കുന്നത് . ചടുലമായ സംഗീതവും ,മനോഹരമായ രംഗങ്ങളും അഭിനേതാക്കളുടെ നൈസർഗികമായ അഭിനയവും ഈ ഗാനത്തെ ജനഹൃദയങ്ങളിലേക്കടുപ്പിക്കുന്നു.

നിരവധി ഗാനാലാപനത്തിലൂടെ യൂറോപ്പ് മലയാളികൾക്ക് സുപരിചിതനായ ശ്രീ എൽബിന്റെ ആലാപനത്തിൽ ഈ സംഗീതശില്പം ഭദ്രമായിരിക്കുന്നു .എൽബിന്റെ അഭിനയകലയോടൊപ്പം ഭാര്യയും നർത്തകിയുമായ സ്‌മിതയും കൂടാതെ കുട്ടികളായ എലീസയും ,എലീനയും ,മാതാപിതാക്കളും ഈ ക്രിസ്സ്മസ്സ് ആൽബത്തിൽ ഭാഗഭാക്കായിരിക്കുന്നതു ആൽബത്തിന് കൂടുതൽ മിഴിവേറുന്നു …. അണിയറപ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ.

.