കാനഡയില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച മൂന്നു തീയറ്ററുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരാഴ്ചയ്ക്കുള്ളിലാണ് ആക്രമണങ്ങള്‍ നടന്നത്. മുഖംമൂടി ധരിച്ചെത്തിയവര്‍ തീയറ്ററില്‍ ഇടിച്ച് കയറി അഞ്ജാതമായ വസ്തു കാണികള്‍ക്ക് നേരെ സ്പ്രേ’ ചെയ്തായിരുന്നു ആക്രമണം. ആക്രമണം നടന്നതോടെ കാണികളെ തീയറ്റര്‍ അധികൃതര്‍ ഒഴിപ്പിച്ചു.ഏകദേശം ഇരുന്നൂറോളം പേരാണ് സിനിമ കാണാന്‍ തീയറ്ററുകളില്‍ ഉണ്ടായിരുന്നത്. അന്വേഷണം തുടരുകയാണ്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മൂന്നിടത്തും നടന്ന ആക്രമണങ്ങളുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.ആക്രമികള്‍ അജ്ഞാത വസ്തു സ്പ്രേ’ ചെയ്തതിന് പിന്നാലെ സിനിമ കാണാന്‍ എത്തിയവര്‍ക്ക് ചുമയും ശ്വാസംമുട്ടലുമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ട് പുരുഷന്മാരാണ് ആക്രമണം നടത്തിയത്. സിനിമ കാണാനായി എത്തിയവരാണ് അജ്ഞാത വസ്തു സ്പ്രേ ചെയ്തത്. ഇവര്‍ പൊലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെടുകയും ചെയ്തു.
Related News
1981ല്‍ അമ്മ മേനക നായിക, ഇപ്പോള്‍ മകളും; രജനിയുടെ നായികയാകാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തില്‍ കീര്‍ത്തി സുരേഷ്
സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അതിലെ നായിക ആരാണെന്ന കാര്യത്തിലും ആരാധകര്‍ക്ക് ആകാംക്ഷയുണ്ടാകാറുണ്ട്. രജനിയെ നായികയാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയെക്കുറിച്ചും ഈ സംശയം ഉയര്‍ന്നിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരമാമിട്ടുകൊണ്ട് രജനിയുടെ 168-ാം ചിത്രത്തിലെ നായികയെ തീരുമാനിച്ചിരിക്കുകയാണ്. തമിഴിലെ തിരക്കുള്ള നടിയും മലയാളിയുമായ കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ രജനീകാന്തിന്റെ ജോഡിയാകുന്നത്.ജ്യോതിക, മഞ്ജു വാര്യര്‍, മീന ഇവരില്‍ ആരെങ്കിലും നായികയായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അസുരനിലെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് മഞ്ജുവിനായിരുന്നു കൂടുതല്‍ മുന്‍തൂക്കം. എന്നാല്‍ ഈ […]
നടനരാജമാണിക്യം @ 70
മുഹമ്മദ് കുട്ടി പാനപറമ്പിൽ ഇസ്മായീൽ… മമ്മൂട്ടി….അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യൻ ലോകത്തെ ഭ്രമിപ്പിച്ച മറ്റൊരു താരം ഉണ്ടാകില്ല. അംബേദ്കറും, ചതിയൻ ചന്തുവും പോലുള്ള വീരനായകർ മുതൽ, പൊന്തൻ മാട പോലെ ചവിട്ടിത്തേക്കപ്പെട്ട നിസഹായക വിഭാഗത്തേയും, ഭാസ്കര പട്ടേലരെ പോലെ വിഷം തുപ്പുന്ന കഥാപാത്രങ്ങളും ഒരുപോലെ കൈയടകത്തോടെ അവതരപ്പിച്ച ഇതിഹാസ നായകൻ. ( mammootty profile ) അഞ്ച് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള അദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ […]
രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്നേ അറിയേണ്ടൂ; രഞ്ജിത്തിനെ വിമര്‍ശിച്ച് ഹരീഷ് പേരടി
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന് ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ രഞ്ജിത് നടന് ഭീമന് രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. മുന്‍പ് ഒരു പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്ന വേളയില്‍ ഭീമന് രഘു എഴുന്നേറ്റ് നിന്നത് പരാമര്‍ശിച്ചായിരുന്നു രഞ്ജിത്തിന്റെ പ്രസ്താവന. രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു.ഒരു മണ്ടന്‍ മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് […]