തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനമുണ്ടായത് ഭൂമിക്ക് 10 കിലോമീറ്റർ താഴ്ചയിൽ. രാവിലെ 7.40നാണ് ഭൂചനം അനുഭവപ്പെട്ടത്.
Related News
രൺജീത്ത് ശ്രീനിവാസൻ വധക്കേസ്; വിധിയിൽ തൃപ്തിയെന്ന് ഡിജിപി, അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നൽകും
രൺജീത്ത് ശ്രീനിവാസന് വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേസന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി. മുൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും നിലവിൽ വിഐപി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
കെ വിദ്യ വ്യാജരേഖ കേസ്; ചുരത്തിൽ കീറിയെറിഞ്ഞ വ്യാജരേഖയുടെ പകർപ്പ് കണ്ടെത്തി
കെ വിദ്യ വ്യാജരേഖ കേസിൽ വഴിത്തിരിവ്. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പൊലീസിന് ലഭിച്ചു. പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് പകർപ്പ് ലഭിച്ചത്. ഗൂഗിളിൻ്റെ സഹായത്തോടെയാണ് ഇതിന്റെ പകർപ്പ് എടുത്ത കട കണ്ടെത്തിയത്. കഫേ നടത്തിപ്പുക്കാരന്റെ മൊഴി അഗളി പോലിസ് രേഖപ്പെടുത്തി. ഈ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ കീറി എറിഞ്ഞു എന്നാണ് വിദ്യ പറഞ്ഞിരുന്നത്. കേസിൽ ഈ മാസം ഒന്നിന് കെ വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. കാസർഗോഡ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ […]
ജാമ്യ വ്യവസ്ഥയില്‍ ഇളവ്; ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍
ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഡൽഹിയിലത്തി. നേരത്തെ ഏർപ്പെടുത്തിയ വിലക്ക് കോടതി നീക്കിയതോടെ ഡൽഹിയിലെത്തിയ ആസാദ് ആദ്യമെത്തിയത് പൗരത്വ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ ജാമിഅ മില്ലിയ സർവകലാശാലയിലും സമരം തുടരുന്ന ഷാഹിൻ ബാഗിലെ സമരപന്തലിലുമാണ്. ഷാഹിൻ ബാഗ് മാതൃകയിൽ ആയിരക്കണക്കിന് സമരപന്തലുകൾ രാജ്യത്തുടനീളം തീർക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. നേരത്തെ കടുത്ത ഉപാധികളോടെയാണ് ഡല്‍ഹി കോടതി ആസാദിന് ജാമ്യം അനുവദിച്ചിരുന്നത്. ചന്ദ്രശേഖര്‍ ആസാദിനെ കഴിഞ്ഞ ഡിസംബര്‍ 21ന് ഡല്‍ഹിയില്‍ നടന്ന […]