നിലയ്ക്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേർക്ക് പരുക്കേറ്റു. പുലർച്ചെ രണ്ടു മണിയോടെയയൈരുന്നു അപകടം. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലാണ് അപകടം നടന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ആറുപേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 4 പേർ കോട്ടയം മെഡിക്കൽ കോളജിലും രണ്ടുപേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.
Related News
ലഹരിമരുന്ന് കേസ്; ആര്യന് ഖാന് ജയില്‍മോചിതനായി
ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് ജയില്‍മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ആര്യന് പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാന് ആര്യനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു. വ്യാഴാഴ്ചയാണ് ആഡംബര കപ്പല്‍ ലഹരിക്കേസില്‍ ആര്യന് ഖാന് ജാമ്യം ലഭിക്കുന്നത്. വിടുതല്‍ ഉത്തരവ് ജയിലിലെത്താന്‍ വൈകിയതോടെ ആര്യന് പുറത്തിറങ്ങാന്‍ വൈകുകയായിരുന്നു.23 കാരനായ ആര്യന് ഖാന് ഈ മാസം മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡിനിടെ കസ്റ്റഡിയിലായത്. തുടര്‍ന്ന് മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ റിമാന്‍ഡിലായിരുന്ന ആര്യന് […]
അഴിമതി ആരോപണം; ചുമതലയേറ്റെടുത്ത് മൂന്നാം ദിവസം ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി
ബിഹാറില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം ദിവസം മന്ത്രി രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി മേവാ ലാല്‍ ചൗധരിയാണ് രാജിവച്ചത്. ബിഹാര്‍ കാര്‍ഷിക സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് രാജി. ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേരില്‍ കണ്ടാണ് മേവാ ലാല്‍ ചൗധരി രാജി സമര്‍പ്പിച്ചത്. കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന കാലയളവില്‍ മേവാ ലാല്‍ ചൗധരി അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. 167 ജൂനിയര്‍ ശാസ്ത്രജ്ഞരെ കോഴ വാങ്ങി നിയമച്ചതില്‍ മേവാ ലാല്‍ […]
ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനും അഗ്നി പരീക്ഷ
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എത്തിയ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിനും എല്‍.ഡി.എഫിനും കടുത്ത അഗ്നിപരീക്ഷയാണ്. അതുകൊണ്ട് തന്നെ മാണിയില്ലാത്ത പാലയെ സ്വന്തമാക്കാന്‍ സർവ അടവും എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ഗോദയില്‍ പയറ്റും. ചരിത്രത്തിലില്ലാത്ത തോല്‍വി .അതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ്. അതിനാല്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനായാല്‍ എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാരിനും രാഷ്ട്രീയമായ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാക്കി അതിനെ മാറ്റാന്‍ കഴിയും. അതുകൊണ്ട് തന്നെ കരുതലോടെയാണ് അണിയറയില്‍ എല്‍.ഡി.എഫ് തന്ത്രം മെനയുന്നത്. ലോക്സഭയിലെ തോല്‍വി ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുതായിരുന്നുവെന്നും അത് ഉപതെരഞ്ഞെടുപ്പില്‍ […]