ലെജൻഡ്സ് ലീഗ് മത്സരത്തിനിടെ മുൻ ഇന്ത്യൻ താരങ്ങളായ എസ്.ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിൽ വാക്പോര്. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി ശ്രീശാന്ത് രംഗത്തെത്തി. തന്നെ വാതുവെപ്പുകാരനെന്ന് ഗംഭീർ പലവട്ടം വിളിച്ചുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ.ഇന്ത്യൻ കാപിറ്റൽസും ഗുജറാത്ത് ജയന്റ്സും തമ്മിലെ മത്സരത്തിനിടെയാണ് രൂക്ഷമായ വാക്പോര് നടന്നത്. ഗുജറാത്ത് താരമായ ശ്രീശാന്തിന്റെ രണ്ടാം ഓവറിൽ ഗംഭീർ തുടർച്ചയായ സിക്സറും ബൗണ്ടറിയും നേടിയിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ആദ്യം ഗംഭീറാണ് തർക്കം തുടങ്ങിയതെന്നാണ് ശ്രീശാന്ത് വ്യക്തമാക്കുന്നത്.”നിങ്ങളെന്താണ് പറയുന്നതെന്ന് ഞാൻ ചോദിച്ചു. അമ്പയർമാർ ഇടപെട്ട് രംഗം ശാന്തമാക്കുമ്പോഴും അദ്ദേഹം ഇതെ വാക്കുകൾ ഉപയോഗിച്ചു”- ശ്രീശാന്ത് പറഞ്ഞു.വിഷയം സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ ലോകം മുഴുവനും ശ്രദ്ധിക്കുമ്പോൾ പുഞ്ചിരിക്കൂ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. മത്സരത്തിന് പിന്നാലെ ശ്രീശാന്ത് പുറത്തുവിട്ട ആദ്യ വിഡിയോയിൽ തർക്കം വിശദീകരിക്കുന്നുണ്ടെങ്കിലും തന്നെ എന്താണ് വിളിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വ്യക്തമാക്കാം എന്നാണ് ശ്രീശാന്ത് പറഞ്ഞിരുന്നത്. അതാണിപ്പോൾ ഇൻസ്റ്റഗ്രാം ലൈവിലൂടെ ശ്രീശാന്ത് വെളിപ്പെടുത്തിയത്. വാതുവെപ്പുകാരനെന്ന് വിളിക്കുകയും തെറി പറഞ്ഞുവെന്നും ശ്രീശാന്തും പറഞ്ഞു.
Related News
സമനില ചോദിച്ചുവാങ്ങി ബ്ലാസ്റ്റേഴ്സ്
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സമനില. അഞ്ചാം മിനുറ്റില്‍ സെര്‍ജിയോ സിഡോഞ്ജെയാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് ആദ്യ പകുതിയിലെ എക്സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെ ഗ്യാരി ഹൂപ്പറും ബ്ലാസ്റ്റേഴ്സിനായി വല കുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ അപ്പിയാ നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടിയെങ്കിലും ബ്ലാസ്റ്റേഴ്സ് ജയത്തിനരികെ […]
ചെല്‍സിക്ക് തോല്‍വി; ലാംപാര്‍ഡിന്റെ ഭാവി തുലാസില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹോം ഗ്രൌണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലും ചെല്‍സിക്ക് കനത്ത തോല്‍വി. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആറ് കളികളില്‍ നിന്ന് നാല് പോയിന്റ് മാത്രമാണ് ചെല്‍സിക്ക് നേടാനായത്. ഇല്‍കെ ഗണ്‍ഗോഗന്‍(18), ഫില്‍ ഫോഡന് (21), കെവിന് ഡിബ്രൂയിന് (34) എന്നിവര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഹഡ്സണ്‍ ഒഡോയുടെ വകയായിരുന്നു ചെല്‍സിയുടെ ആശ്വാസ ഗോള്‍. കളിയുടെ ഒരു മേഖലകളിലും തിളങ്ങാന്‍ കഴിയാതിരുന്ന ചെല്‍സി കൂടുതല്‍ […]
ഹാട്രിക്കുമായി സലാഹ് ;യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തത് ലിവർപൂൾ. അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ യുണൈറ്റഡിനെ തോൽപ്പിച്ചത്. ലിവർപൂളിനായി മുഹമ്മദ് സലാഹ് ഹാട്രിക്ക് നോടിയപ്പോൾ നബി കെയ്തയും ദിഗോ ജോത്തയും ഓരോ ഗോളുകൾ വീതം നേടി. ബോൾ കൈവശം വെക്കുന്നതിലും ലിവർപൂളിനായിരുന്നു ആധിപത്യം. 60 ാം മിനുറ്റിൽ പോൾ പോഗ്ബ ചുവപ്പുകാർഡ് കണ്ട് പുറത്തായത് യുണൈറ്റഡിന്റെ തോൽവിയുടെ ആക്കം കൂട്ടി. ജയത്തോടെ 9 കളിക്കളിൽ നിന്ന് 21 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാമതും […]