ഇരുപത്തിയെട്ടാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തലസ്ഥാന നഗരിയില്‍ തുടക്കമാകും. പ്രധാനവേദിയായ ടാഗോര്‍ തീയറ്ററില്‍ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന സമ്മേളനം. സുഡാനിയന്‍ നവാഗത സംവിധായകന് മുഹമ്മദ് കൊര്‍ദോഫാനിയുടെ ഗുഡ്ബൈ ജൂലിയ ആണ് ഉദ്ഘാടന ചിത്രം. 19 വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്.എട്ടു ദിവസം നീണ്ടു നില്ക്കുന്ന ചലച്ചിത്ര മാമാങ്കത്തിന് സിനിമ പ്രേമികള്‍ ഒരുങ്ങി കഴിഞ്ഞു. ഡെലിഗേറ്റ് കിറ്റ് വിതരണം ആരംഭിച്ചതോടെ പ്രധാനവേദിയായ ടാഗോര്‍ തിയറ്ററില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സുഡാനില്‍ നിന്ന് കാന്‍ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഗുഡ്ബൈ ജൂലിയ ആണ് മേളയുടെ ഉദ്ഘാടന ചിത്രം. യുദ്ധഭൂമിയില്‍ മനുഷ്യര്‍ നേരിടുന്ന പ്രശ്നങ്ങളും സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളും വരച്ചുകാട്ടുന്നതാണ് സിനിമ. മലയാളത്തിലെ ക്ലാസ്സിക്കുകളായ ഓളവും തീരവും, യവനിക, ഭൂതക്കണ്ണാടി, വാസ്തുഹാര എന്നിവ വീണ്ടും തിരശീലയില്‍ എത്തും.ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര് പുരസ്കാരത്തിന് അര്‍ഹമായ ജസ്റ്റിന് ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ 62 സിനിമകള്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമയിലെ അതികായന്മാരായ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. വിഖ്യാത പോളിഷ് ചലച്ചിത്രകാരന് ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം. തലസ്ഥാന നഗരിയില്‍ 15 വേദികളിലായി നടക്കുന്ന ചലച്ചിത്രമേള ഈ മാസം 15ന് അവസാനിക്കും.
Related News
71 കോടി കാഴ്ചക്കാരുമായി റൗഡി ബേബി
ധനുഷിന്റെയും സായ് പല്ലവിയുടെയും കിടിലന്‍ നൃത്തച്ചുവടുകളുമായെത്തി ആസ്വാദകരുടെ മനസ് കവര്‍ന്ന റൌഡി ബേബി യു ട്യൂബിലും റെക്കോഡിടുന്നു. 2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റൗഡി ബേബി. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമായ മാരി2വിലെതാണ് ഗാനം. യുവൻ ശങ്കർരാജയാണു സംഗീതം. ധനുഷിന്റെ വരികൾ. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയാണു ഗാനത്തിന്റെ കൊറിയോഗ്രാഫി ഒരുക്കിയത്. ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു ഗാനരംഗത്തില്‍ സായ് പല്ലവി കാഴ്ച വച്ചത്. […]
സമാന്തര സിനിമകൾക്ക് പുതുഭാവം നൽകിയ സംവിധായകന്
സമാന്തര സിനിമകൾക്ക് പുതുഭാവം നൽകിയ സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. 38 വർഷം മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം സിനിമയിലെ മൂന്നു തലമുറകൾക്കൊപ്പം പ്രവർത്തിച്ചു. അവലംബിത തിരക്കഥകൾ ഒരുക്കുന്നതിലെ ലെനിൻ രാജേന്ദ്രന്റെ മികവിന് അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങൾ തെളിവാണ്. തിരുവനന്തപുരത്ത് ജനിച്ച ലെനിൻ രാജേന്ദ്രന് സിനിമയിലേക്കുള്ള വാതിൽ തുറന്നത് കോളജ് പഠനം കഴിഞ്ഞ് ജോലിക്കായി എറണാകുളത്ത് എത്തിയപ്പോഴാണ്. പ്രശസ്ത സംവിധായകനായിരുന്ന പി.എ ബക്കറിന്റെ സംവിധാനസഹായി ആയി തുടക്കം. സുകുമാരനെ നായകനാക്കി 1981ൽ വേനൽ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കി […]
കടക്കല്‍ ചന്ദ്രന് മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും; റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ വണ്‍
സന്തോഷ് വിശ്വനാഥന്റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന വണ്‍ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് പ്രതീക്ഷകള്‍ വളര്‍ത്തിയത്. കടക്കല്‍ ചന്ദ്രന് മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നെഴുതിയ പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് പുറത്ത് വിട്ടത്. റിലീസ് തിയതി ഉടന്‍ പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ രചന ബോബി സഞ്ജയുടേതാണ്. കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജ്, സിദ്ദിഖ്, സുദേവ് […]