സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില 46,040 രൂപയായി. സ്വര്‍ണം ഗ്രാമിന് 5755 രൂപയെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മൂന്ന് ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവിലയില്‍ 1200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച പവന് 320 രൂപയും ചൊവ്വാഴ്ച 800 രൂപയും വിലയിടിഞ്ഞിരുന്നു.ഡിസംബര്‍ നാലിനാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നത്. അന്ന് 47080 രൂപയായിരുന്നു സംസ്ഥാനത്തെ ഒരു പവന് സ്വര്‍ണവില. പിന്നീട് സ്വര്‍ണവില താഴുകയായിരുന്നു. രാജ്യാന്തര വിപണയിയില്‍ ട്രോയ് ഔണ്‍സിന് 2025 ഡോളറിലുമാണ് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.
Related News
ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ രണ്ടാം സ്ഥാനത്ത്
ആസ്തികളിൽ വൻ വർധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ് കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉൾപ്പെട്ടത്. (forbes india rich list yousafali is the richest malayali) മുൻവർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 68 ബില്യൺ […]
80 ലക്ഷത്തിന്റെ ഭാഗ്യം ആര്‍ക്ക്? ഇന്നറിയാം… കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചക്ക് മൂന്ന് മണിക്കാകും നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാനാര്‍ഹര്‍ക്ക് ലഭ്യമാകും. കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും. സമാശ്വാസ സമ്മാനമടക്കം […]
കുതിപ്പിന് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവിലയില്‍
സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവില ഉയര്‍ന്നതിന് പിന്നാലെ വിലയില്‍ കുറവ് നിലനിര്‍ത്തി. ഇന്നലെയും ഇന്നും കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. രണ്ട് ദിവസം കൊണ്ട് 680 രൂപ ഉയര്‍ന്നതിന് ശേഷമാണ് ഇന്നും ഇന്നലെയും മാറ്റമില്ലാതെ വില നിലനിര്‍ത്തുന്നത്. സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 38,560 രൂപയാണ്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4820 രൂപയാണ് വിപണിനിരക്ക്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4000 രൂപയാണ് നിരക്ക്. അതേസമയം കേരളത്തില്‍ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു […]