നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കും ദിലീപിനും ഇന്ന് നിര്‍ണായകം. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നല്കിയ ഹര്‍ജിയിലാണ് ഇന്ന് വിധിയുണ്ടാകുക. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് വിധി പറയുക.മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ഉള്‍പ്പെടെ ഹര്‍ജിയിലൂടെ അതിജീവിത ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവരുമോ എന്ന ആശങ്ക തനിക്കുണ്ടെന്നും അതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹര്‍ജി തള്ളണമെന്നുമായിരുന്നു ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
Related News
വിഴിഞ്ഞം തുറമുഖ സമരം ഇന്ന് പത്താംദിനം
മത്സ്യതൊഴിലാളികളുടെ വിഴിഞ്ഞം തുറമുഖ സമരം ഇന്ന് പത്താംദിനം. കൊച്ചുവേളി, വലിയവേളി, വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് വാഹനറാലിയും ഉപരോധവും നടക്കുക. സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ ലത്തീൻ അതിരൂപതയുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. മൂന്നാംവട്ട സമവായ ചർച്ചയും പരാജയപ്പെട്ടതോടെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിലെ ഉപരോധ സമരം കൂടുതൽ കടുപ്പിക്കാനൊരുങ്ങുകയാണ് ലത്തീൻ അതിരൂപത. രാവിലെ പത്തരയോടെ കൊച്ചുവേളി, വലിയവേളി, വെട്ടുകാട് ഇടവകകളിൽ നിന്നുള്ളവർ വാഹനറാലിയായി മുല്ലൂരിലെ സമരപ്പന്തലിലെത്തും. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് പതിവുപോലെ പദ്ധതി പ്രദേശത്തേക്ക് കടക്കാനാണ് […]
കൊച്ചി-മംഗളുരു ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
കൊച്ചി-മംഗളുരു ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഉദ്ഘാടനം. നിരവധി വെല്ലുവിളികള്‍ നേരിട്ട പദ്ധതി കേരള വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയാണ്. കൊച്ചിയിൽ നിന്ന് തൃശൂർ വഴി പാലക്കാട് കുറ്റനാട് വരെയുള്ള പൈപ്പ് ലൈൻ 2019 ജൂണിലാണ് കമ്മീഷൻ ചെയ്തിരുന്നത്. 450 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ കൊച്ചിയിലെ എൽഎൻജി റീ ഗ്യാസിഫിക്കേഷൻ ടെർമിനലിൽ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. 3000 കോടി രൂപ ചെലവ് വരുന്ന […]
വടകരയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന് മരിച്ചു; മഴക്കെടുതിയില്‍ ആകെ മരണം 18ആയി
കോഴിക്കോട് വടകരിയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന് മരിച്ചു. കുന്നുമ്മക്കര സ്വദേശി പട്ടാണി മീത്തല്‍ ഷംജാസിന്റെ മകന് മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. കടയിലേക്ക് പോയ സഹോദരന്റെ പിന്നാലെ പോയ കുട്ടി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ഉരുള്‍പൊട്ടല്‍ രൂക്ഷമായി ബാധിച്ച ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതല്‍ പേര്‍ക്ക് ജീവന് നഷ്ടമായത്. കൊക്കയാറില്‍ നിന്ന് 4 മൃതദേഹം കൂടി ലഭിച്ചു. മൂന്ന് പേര് കുട്ടികളാണ്. ഷാജി ചിറയില്‍(56), അഫ്സാന ഫൈസല്‍(8), […]