കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. വെള്ളനാട്ടിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അരുവിക്കര പഴയ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം. ഷിബിൻ(18), നിധിൻ (21) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Related News
ജ്വല്ലറിയില്‍ നിന്നും നാല് കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും മോഷ്ടിച്ചതിന് പിന്നില്‍ ജീവനക്കാരന്
പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് നാലു കിലോ സ്വര്‍ണവും പതിമൂന്ന് ലക്ഷം രൂപയും കവര്‍ന്നു. അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്ക് നേതൃത്വം നല്കിയ ജ്വല്ലറി ജീവനക്കാരന് പൊലീസ് പിടിയിലായി. മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീലാണ് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചു.
കൊവിഡ് രണ്ടാം തരംഗം: സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് പാക്കേജുമായി സര്‍ക്കാര്‍
കൊവിഡ് രണ്ടാം തരംഗം പ്രതിസന്ധിയിലാക്കിയ വ്യാപാരികള്‍ ഉള്‍പ്പെടയുള്ളവര്‍ക്കായി 5650 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒരുലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പാക്കേജാണ് ചട്ടം 300 അനുസരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. വ്യാപാരികളുടെ രണ്ടായിരം കോടി രൂപയുടെ വായ്പകള്‍ക്ക് പലിശയിളവ്, കെട്ടിടനികുതി, വാടക ഒഴിവാക്കല്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കായാണ് പാക്കേജ്. ഇവരുടെ രണ്ടു ലക്ഷം രൂപ […]
വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കും
കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും. അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് മാറ്റം നടപ്പാക്കുക. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ കോ-വിന് ആപ്പില്‍ പ്രത്യേക സംവിധാനമൊരുക്കും. സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി ഉയര്‍ത്തിയിരുന്നു. വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപയാണ് കോടതി ഹര്ജിക്കാരനില് നിന്ന് ഈടാക്കിയത്. ഉത്തരാഖണ്ഡ്, […]