നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് സിനിമ റിലീസ് ചെയ്യുമോ എന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് സംവിധായകന് ആഷിഖ് അബു. ചിത്രം നേരത്തെ തീരുമാനിച്ചതു പോലെ ജൂണ്‍ 7ന് തന്നെ തിയറ്ററുകളിലെത്തുമെന്ന് ആഷിഖ് അറിയിച്ചു. ചിത്രം വേള്‍ഡ് വൈഡ് റിലീസാണ്. കഴിഞ്ഞ വർഷം നിപ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു അധ്യായമാണ് ആ പോരാട്ടമെന്നും ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
Related News
ദൈര്‍ഘ്യ കൂടുതല്‍; വലിയപെരുന്നാള് റീ എഡിറ്റ് ചെയ്ത് വീണ്ടും പ്രദര്‍ശനത്തിന്
അന്‍വര്‍ റഷീദ് പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത് ഷൈന്‍ നിഗം നായകനായ വലിയപെരുന്നാള് റീ എഡിറ്റ് ചെയ്ത് വീണ്ടും പ്രേക്ഷകരിലേക്ക്. നേരത്തെ സിനിമയുടെ മൂന്ന് മണിക്കൂറിലധികമുള്ള ദൈര്‍ഘ്യം ആക്ഷേപങ്ങള്‍ക്ക് വഴിവെക്കുകയും പ്രേക്ഷകരില്‍ മുഷിച്ചിലുണ്ടാക്കുകയും ചെയ്തിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് സിനിമയുടെ മൂന്ന് മണിക്കൂര്‍ എട്ട് മിനിറ്റില്‍ നിന്നും ഇരുപത്തഞ്ചോളം മിനുറ്റ് ദൈര്‍ഘ്യം കുറച്ച് ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.
പിഷാരടിക്കും ഉണ്ണി മുകുന്ദനും ടോവിനോയുടെ ചലഞ്ച്…
പ്രളയക്കെടുതി രൂക്ഷമായ നാടിനെ കരകയറ്റുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയർപ്പിക്കാൻ ചലഞ്ചുമായി സിനിമാലോകവും. സംവിധായകൻ ആഷിഖ് അബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് സംഭാവന നൽകിയ നടൻ ടോവിനോ തോമസ്, പുറമെ മറ്റ് താരങ്ങളെയും ചലഞ്ച് ചെയ്തു. ആഷിഖ് അബുവിൽ നിന്ന് കിട്ടിയ ചലഞ്ചിലേക്ക്, ഉണ്ണി മുകുന്ദൻ, നീരജ് മാധവ്, രമേഷ് പിഷാരടി, സംയുക്താ മേനോൻ, കെെലാസ്, സംവിധായകൻ ബേസിൽ ജോസഫ് എന്നിവരെ കൂടി കണ്ണിച്ചേർത്തു ടോവിനോ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് കുപ്രചരണങ്ങൾ പ്രചരിക്കുന്നതിനിടെയാണ് സാലറി ചലഞ്ചുമായി ഒരു […]
അങ്കമാലി ഡയറീസിൽ താരങ്ങളാകാനിരുന്നത് ടൊവിനോയും സൗബിനും ജോജുവും ഭാസിയും !
2017ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. പുതുമുഖ താരങ്ങളെ അണിനിരത്തിയായിരുന്നു ചിത്രം ഒരുക്കിയത്. എന്നാൽ അങ്കമാലി ഡയറീസ് സംവിധാനം ചെയ്യാമെന്ന് കരുതിയിരുന്നപ്പോള്‍ ആലോചിച്ചിരുന്നത് ടൊവിനോ തോമസ്, സൗബിന് ഷാഹിര്‍, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ള നടന്മാരെ ആയിരുന്നു എന്ന് ചെമ്പന്‍ വിനോദ് പറയുന്നു. ഒരു അഭിമുഖത്തിലാണ് ചെമ്പന്റെ […]