പോക്സോ കേസിൽ 26കാരന് 65 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ. വയനാട് മീനങ്ങാടിയിൽ 12കാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ 26 കാരനെയാണ് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്കൊപ്പം 5.10 ലക്ഷം രൂപ പിഴയും വയനാട് അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചു. 2016 മുതൽ കുട്ടിയെ മൂന്ന് വർഷത്തോളം സ്ഥിരമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
Related News
നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമർപ്പിച്ചത്. ഇടത് സ്ഥാനാർത്ഥികൾ മിക്കവരും പത്രിക സമർപ്പിച്ചിട്ടുണ്ട്. യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളിൽ പത്രിക നൽകാനുള്ളവർ ഇന്ന് സമർപ്പിക്കും. സൂക്ഷ്മപരിശോധന നാളെ രാവിലെ 11 മണി മുതൽ ആരംഭിക്കും. നാമനിർദേശ പത്രിക പിൻവലിക്കാൻ തികളാഴ്ച വൈകിട്ട് മൂന്ന് മണിവരെ സമയമുണ്ട് .
തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകണം; മുല്ലപ്പെരിയാറില്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ഡാമില്‍ നിന്ന് അധികമായി ജലം കൊണ്ടുപോകണമെന്നാണ് നിലവില്‍ കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.നിലവില്‍ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി. 1200 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്നാട് എടുക്കുന്നത്. 2700 ഘനയടി ജലം വരെ ഡാമില്‍ നിന്ന് തമിഴ്നാടിന് കൊണ്ടുപോകാം. ഡാമിന്റെ ജലനിരപ്പ് താഴ്ത്തിനിര്ത്തേണ്ടത് നിലവില്‍ അനിവാര്യമാണെന്നും പരമാവധി വെള്ളം തമിഴ്നാട് എടുക്കണമെന്നും മേല്‍നോട്ട സമിതിയുടെ ചെയര്മാന് കൂടിയായ ഗുല്‍ഷന്‍ […]
തെരഞ്ഞെടുപ്പ് വരട്ടെ, നോക്കാം!… താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനെന്ന് കെ.വി.തോമസ്
താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളതെന്നും കെ.വി.തോമസ്. നടപടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള് തന്നാലും കുഴപ്പമില്ലെന്നും കെ.വി.തോമസ് പറഞ്ഞു. കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച് ഒദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് മുന്നിലുള്ളത്. അതിന് മറുപടി പറയാനാവില്ല. ആകാശം ഇടിഞ്ഞ് വീഴുന്നതിന് ഇപ്പൊഴെ മുട്ട് കൊടുക്കേണ്ടതില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അഭയം നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവന അത് കോടിയേരിയുടെ മഹത്വം. പക്ഷെ തീരുമാനം എടുക്കേണ്ടത് താനല്ലേ. […]