കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ നിർമ്മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാനാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ നിർമ്മിതി.പാതയിലെ പ്രാരംഭഘട്ട പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. സ്റ്റേഷനുകൾക്കായുള്ള ഭൂമി അളന്ന് വില നിശ്ചയിക്കാനുള്ള വിജ്ഞാപനം വന്നിട്ടുണ്ട്. അതിന്റെ നടപടി ഉടൻ പൂർത്തീകരിക്കും. പിങ്ക് ലൈൻ എന്നാണ് രണ്ടാംഘട്ട പാതയെ വിശേഷിപ്പിക്കുന്നത്. പ്രധാന നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ തുടങ്ങി 2025 ഡിസംബറിൽ പൂർത്തീകരിച്ച് സർവിസ് ആരംഭിക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.
Related News
വിജയ്യുടെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായി
നടന് വിജയ്യുടെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായി. വിജയ്യെ മുപ്പത് മണിക്കൂറോളമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുത്തുവെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ബിഗില്‍ സിനിയിലെ പ്രതിഫലം സംബന്ധിച്ച് നിര്‍മാതാക്കളും വിജയും നല്കിയ കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് കാണിച്ചായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ. തുടങ്ങിയ പരിശോധനയും ചോദ്യം ചെയ്യലും മുപ്പത് മണിക്കൂറോളമാണ് തുടര്‍ന്നത്. വിജയുടെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം […]
രാഹുല്‍ വയനാട്ടില്‍ മത്സരിച്ചേക്കില്ല
വയനാട്ടിൽ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യു.പി.എ ഘടകകക്ഷികളുടെ സമ്മർദ്ദത്തെത്തുടർന്നാണ് പിന്മാറ്റമെന്നാണ് സൂചന. എൻ.സി.പി നേതാവ് ശരത് പവാർ വീണ്ടും ഇടപെട്ടു. രാഹുൽ വയനാട് സ്ഥാനാർഥി ആകുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വയനാട്ടിൽ ഉമ്മൻ ചാണ്ടിയുടെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തിൽ അനിശ്ചിതാവസ്ഥ തുടങ്ങിയിട്ട് ദിവസം ആറു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് രാഹുൽ ഗാന്ധി എത്തുന്നത്. എൻ.സി.പി, ലോക് താന്ത്രിക് ജനതാദൾ തുടങ്ങിയ യു.പി.എ […]
കൂടത്തായി കൊലപാതക പരമ്പര; ആദ്യ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം
കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വഴിവിട്ട ജീവിതത്തിനും, സ്വത്ത് തട്ടിയെടുക്കാനും ഭര്‍ത്താവ് റോയിയെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടും മൂന്നും പ്രതികളുടെ സഹായം ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയില്‍ ആറ് കൊലപാതകങ്ങള്‍ നടന്ന കൂടത്തായി കേസില്‍ ആദ്യ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ അന്വേഷണ സംഘം തുടങ്ങി. 2011 ല്‍ കോടഞ്ചേരി പോലീസ് രജിസ്ട്രര്‍ ചെയ്ത റോയ് തോമസ് കൊലപാതക കേസിലാണ് ആദ്യം […]