ഓസ്ട്രേലിയ്ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്. നാലാം ട്വന്ററി 20 മത്സരത്തില്‍ ഇന്ത്യ 20 റണ്‍സ് വിജയം നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസിസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സേ എടുക്കാന്‍ സാധിച്ചുള്ളൂ. ടോസ് നേടിയ മാത്യു വെയ്ഡ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റിങ്കു സിങും യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദും ജിതേഷ് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ 175 എന്ന മികച്ച സ്കോറിലെത്തിച്ചത്. 29 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 46 റണ്‍സെടുത്ത റിങ്കുവാണ് ടോപ് സ്കോറര്‍.
Related News
ഐപിഎല്‍; പതിമൂന്നാം സീസണിന്റെ ഷെഡ്യൂല്‍ ബി.സി.സി.ഐ ഔദ്യോഗികമായി പുറത്ത് വിട്ടു
ഐപിഎല്‍ പതിമൂന്നാം സീസണിന്റെ ഷെഡ്യൂല്‍ ബി.സി.സി.ഐ ഔദ്യോഗികമായി പുറത്ത് വിട്ടു. മാര്‍ച്ച് 29ന് നിലവിലെ ചാമ്പ്യന്മാരായാ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മെയ് 24നാണ് ഫൈനല്‍. ആറു മത്സരങ്ങള്‍ മാത്രമാണ് നാല് മണിക്ക് ആരംഭിക്കുന്നത്. ബാക്കി മത്സരങ്ങള്‍ രാത്രി എട്ട് മണിക്കാണ്. മിക്ക ടീമുകളും തങ്ങളുടെ ഷെഡ്യൂള്‍ പുറത്തു വിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ബി.സി.സി.ഐ ഔദ്യോഗികമായി ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നത്. സണ്‍ റൈസേഴ്സ് ഹൈദരാബാദാണ് ആദ്യം […]
സൗദി സൂപ്പർ കപ്പ്: ഗോളടിക്കാതെ ക്രിസ്റ്റ്യാനോ; അൽ നസ്ർ പുറത്ത്
സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ നസ്റിനു പരാജയം. കിങ്ങ് ഫഹദ് സ്റ്റേഡിയത്തിൽ വച്ച് അൽ ഇത്തിഹാദിനെ നേരിട്ട അൽ നസ്ർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. അൽ നസ്റിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിട്ടും കളിച്ചെങ്കിലും താരത്തിന് ഗോളൊന്നും നേടാനായില്ല. തുടക്കം മുതൽ മുന്നിട്ടുനിന്ന ഇത്തിഹാദ് 15ആം മിനിട്ടിൽ തന്നെ മുന്നിലെത്തി. റൊമാരിഞ്ഞോ ആയിരുന്നു ഗോൾ സ്കോറർ. 43ആം മിനിട്ടിൽ അബ്ദെറസാഖ് ഹംദല്ലയിലൂടെ അൽ നസ്ർ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 4 […]
പരിക്കേറ്റ പുകോവ്സ്കിക്ക് പകരം മാര്‍ക്കസ് ഹാരിസ് ആസ്ട്രേലിയന്‍ ടീമില്‍
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ആസ്ട്രേലിയന്‍ ടീമിലേക്ക് വിക്ടോറിയന്‍ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തി. പരിശീലന മത്സരത്തിനിടെ പരിക്കേറ്റ വില്‍ പുകോവ്സ്കിക്ക് പകരക്കാരനായാണ് മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തിയത്. നേരത്തെ പരിക്കേറ്റ ഡേവിഡ് വാര്‍ണറും ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്നുള്ള ഏകദിനവും ടി20 പരമ്പരയും വാര്‍ണര്‍ക്ക് നഷ്ടമായിരുന്നു. പരിശീലന മത്സരത്തിനിടെയണ് പുകോവ്സ്കിക്ക് പരിക്കേല്‍ക്കുന്നത്. പകരക്കാരനായി എത്തുന്ന മാര്‍ക്കസ് ഹാരിസ് ആസ്ട്രേലിയക്കായി 9 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് […]