കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പ്രതികള്‍ തമിഴ്നാട് തെങ്കാശിയില്‍ നിന്നാണ് പിടിയിലായത്. മൂന്നംഗ കുടുംബമാണ് പിടിയിലായിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പ്രതികള്‍ക്ക് സാമ്പത്തിക ലക്ഷ്യങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുമായി പൊലീസ് സംഘം തെങ്കാശിയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു.ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഗോപകുമാര്‍ എന്നയാള്‍ക്ക് മാത്രമാണ് കേസുമായി നേരിട്ട് ബന്ധമുള്ളത്. ഗോപകുമാര്‍ ചാത്തന്നൂര്‍ സ്വദേശിയാണ്. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക. പ്രതികളുടെ പക്കല്‍ നിന്ന് പിടികൂടിയ വാഹനങ്ങള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനമാണോ എന്നതടക്കം പൊലീസ് പരിശോധിക്കും.
Related News
കേരളത്തിന് മൂന്നാം വന്ദേ ഭാരത്; ചെന്നൈ-ബംഗളൂരു-എറണാകുളം റൂട്ടില്‍ സർവീസ്
കേരളത്തിലേക്ക് പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി ഓടിത്തുടങ്ങും. തമിഴ്നാട്-കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസ്. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവില നിന്ന് എറണാകുളത്തേക്കുമാണ് സർവീസ്. തിരിച്ച് എറണാകുളം സൗത്ത് നിന്നും പുറപ്പെട്ട് ബെംഗളൂരുവിലേക്ക്, അവിടെ നിന്ന് ചെന്നൈയിലേക്കും സർവീസ് നടത്തും. ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്സ്പ്രസ് വ്യാഴാഴ്ചകളിലാണ് സര്‍വീസ് നടത്തുക. സമയക്രമം പുറത്തുവിട്ടിട്ടില്ല. കേരളത്തില്‍ നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്. തിരുവനന്തപുരം – കാസര്‍ക്കോട് റൂട്ടില്‍ ഓടുന്ന ഈ വണ്ടികളില്‍ രാജ്യത്തെ തന്നെ […]
‘ജനം പരിഭ്രാന്തിയിൽ നിൽക്കുമ്പോൽ രാഷ്ട്രീയം പറയരുത്’; മുല്ലപ്പെരിയാറിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി. ജനം പരിഭ്രാന്തിയിൽ നിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയം പറയരുതെന്ന് സുപ്രിംകോടതി പറഞ്ഞു. ഉചിതമായ ജലനിരപ്പ് എത്രയെന്ന് സംവാദം നടത്താനല്ല ശ്രമിക്കേണ്ടത്. തമിഴ്നാടും മേൽനോട്ട സമിതിയുമായി ആശയ വിനിമയം നടത്തുകയാണ് വേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട വിഷയം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കളിക്കരുത്. ഉത്തരവാദിത്തത്തോടെ പെരുമാറണം. ജലനിരപ്പ് സംബന്ധിച്ച് എല്ലാ കക്ഷികളും ആശയവിനിമയം നടത്തണം. വിഷയത്തിൽ സംസ്ഥാന സർക്കാരുകളുടെ ഏകോപനം ഉണ്ടാകണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് […]
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പരാജയം; ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എം ടി രമേശ്
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന വിമർശനവുമായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുന പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ കൊവിഡ് പ്രതിരോധ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ആരോഗ്യ മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പുന്നെനും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന വിമർശനവുമായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുന പരിശോധിക്കണമെന്നും അദ്ദേഹം […]