ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ് പ്രായമുളള കുട്ടി മരിച്ചു. മാവേലിക്കര മാങ്കാംങ്കുഴി മലയിൽ പടീറ്റതിൽ വിജേഷ്-ദിവ്യദാസ് ദമ്പതികളുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ബന്ധുക്കൾ കഴിച്ചു കൊണ്ടിരുന്ന മുറുക്കിൻ്റെ ഒരു കഷണം എടുത്ത് കഴിക്കുന്നതിനിടയിൽ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Related News
കട്ടിപ്പാറയില്‍ ഊമയായ വൃദ്ധക്കും മകള്‍ക്കും നേരെ ആക്രമണം
കോഴിക്കോട് കട്ടിപ്പാറയില്‍ ഭിന്നശേഷിയുളള വൃദ്ധയേയും മകളെയും കൊട്ടേഷന്‍ സംഘം മര്‍ദിച്ചതായി പരാതി. മാവുള്ളകണ്ടി നഫീസയേയും മകള്‍ സുബൈദയെയുമാണ് വീട്ടില്‍ കയറി അക്രമിച്ചത്. കഴിഞ്ഞ ദിവസംസുബൈദയുടെ മകനെ തട്ടികൊണ്ടു പോയി മര്‍ദിച്ചിരുന്നു. കട്ടിപ്പാറ കന്നൂട്ടിപ്പാറ മാവുള്ളകണ്ടി നഫീസയെയും മകള്‍ സുബൈദയെയുമാണ് കൊട്ടേഷന്‍ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. മുഖ മൂടി ധരിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ക്രൂരമായ മര്‍ദനത്തില്‍ സുബൈദയുടെ മുഖത്തും തലക്കും പരിക്കേറ്റു. സുബൈദയെ രണ്ടാം വിവാഹം ചെയ്ത പറമ്പില്‍ ബസാര്‍ സ്വദേശിയുടെ മകനാണ് […]
സിൽവർ ലൈൻ പ്രതിഷേധം; സമരക്കാരുമായി ഏറ്റുമുട്ടി പൊലീസ്
കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലീസ് സമരക്കാരുമായി ഏറ്റുമുട്ടി. രാവിലെ 9 മണി മുതൽ സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസും ഉഗ്യോഗസ്ഥരും രണ്ടാമതും സർവേ കല്ലുകൾ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാർ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് സമരമസമിതി പ്രവർത്തകർ ബഹളം വെച്ചതോടെയാണ് […]
തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം: ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 519 പേർക്ക്
തീരദേശത്തെ ക്രിട്ടിക്കല്‍ കണ്ടയ്ന്മെന്റ് സോണുകളെ ഒഴിവാക്കി അവിടങ്ങളെ കണ്ടയ്ൻമെന്റ് സോണാക്കി കളക്ടർ ഉത്തരവിറക്കി തിരുവനന്തപുരത്ത് കോവിഡ് വ്യാപനം അതിസങ്കീർണ്ണമായി തുടരുകയാണ്. ഇന്നലെ മാത്രം 519 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്നലെ 145 പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തു. അതേസമയം തീരദേശത്തെ ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളെ ഒഴിവാക്കി അവിടങ്ങളെ കണ്ടയ്ൻമെന്റ് സോണാക്കി കളക്ടർ ഉത്തരവിറക്കി. തലസ്ഥാനത്ത് ഇന്നലെ മാത്രം 487 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ജില്ലയില്‍ പുതുതായി 2,508 പേര് […]