മൂവാറ്റുപുഴ പെരുവംമുഴിയിൽ മൂന്നര കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ സ്വദേശികളായ വിശ്വജിത്ത് മണ്ഡൽ, മിഥുൽമണ്ഡൽ, അമൃത് മണ്ഡൽ എന്നിവരെയാണ് പിടികൂടിയത്. തടിമില്ല് തൊഴിലാളികളായ ഇവരുടെ താമസസ്ഥലത്തിന് അടുത്തു നിന്നാണ് ബാഗിൽ കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.
Related News
കേരളത്തിന് 1276 കോടിയുടെ കേന്ദ്രസഹായം
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാർശ പരിഗണിച്ചാണ് തുക അനുവദിച്ചത്. കേരളത്തിന് കേന്ദ്രത്തിന്റെ ധനസഹായം. റവന്യു നഷ്ടം നികത്താനാണ് 1276 കോടി രൂപയുടെ ധനസഹായം നൽകിയത്. 13 സംസ്ഥാനങ്ങൾക്കായി 6157 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാർശ പരിഗണിച്ചാണ് തുക അനുവദിച്ചത്. ഹിമാചല്‍ പ്രദേശിന് 952 കോടിയും പഞ്ചാബിന് 638 കോടിയും അസമിന് 631 കോടിയും ആന്ധ്ര പ്രദേശിന് 491 കോടിയും ഉത്തരാഖണ്ഡിന് 423 കോടിയും പശ്ചിമ ബംഗാളിന് 417 കോടിയുമാണ് […]
ധീരസൈനികന് നാടിന്റെ അന്ത്യാഞ്ജലി; ബ്രിഗേഡിയർ എസ് എൽ ലിഡ്ഡറിന്റെ ഭൗതികശരീരം സംസ്കരിച്ചു
ധീരസൈനികന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ബ്രിഗേഡിയർ എസ്എൽ ലിഡ്ഡറിന്റെ ഭൗതികശരീരം സംസ്കരിച്ചു. ഡൽഹിയിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. ( india pays homage brigadier ls lidder ) പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും, മൂന്ന് സേന മേധാവികളും ചടങ്ങിൽ പങ്കെടുത്തു. കരസേനാ മേധാവി ജനറൽ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ വിആർ ചൗധരി എന്നിവരാണ് ബ്രിഗേഡിയർ എസ് എൽ ലിഡ്ഡറിന് […]
രാജ്യവ്യാപക എന്‍ഐഎ റെയ്ഡില്‍ നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പ്രതിഷേധവുമായി എസ്ഡിപിഐയും പിഎഫ്ഐയും
സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, വയനാട് തുടങ്ങിയ ഇടങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്. തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണ് റെയ്ഡ്. രാവിലെ 3. 30ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാര്‍ത്താകുറിപ്പ് ഇറക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആര്‍എസ്എസ് ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ […]