പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ്സിന് വേദിയൊരുക്കുന്നതിനെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. വേദിയ്ക്കായി പാര്‍ക്ക് അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പാര്‍ക്കിന്റെ സ്ഥലം മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളത്. പാര്‍ക്കില്‍ വേദി അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.അതേസമയം, വേദിയ്ക്കായി പാര്‍ക്കിംഗ് ഗ്രൗണ്ട് മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോടതി നിര്‍ദ്ദേശിച്ചാല്‍ വേദി മാറ്റാം. പരിപാടിക്ക് മൈക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ശബ്ദ നിയന്ത്രണം ഉണ്ടെന്നു പാർക്ക് ഡയറക്ടർ അറിയിച്ചു. 24 പക്ഷികൾ, 2 കടുവ എന്നിവയാണ് പാർക്കിൽ ഉള്ളത്. അതിനെ സംരക്ഷിത മേഖലയിൽ ആണ് പാർപ്പിച്ചിരിക്കുന്നത് എന്നും ഡയറക്ടർ അറിയിച്ചു. ഹര്‍ജി ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
Related News
അമ്മയുടെ മൃതദേഹം അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ; മകളെ ചോദ്യം ചെയ്യുന്നു
മുംബൈയിൽ 53 കാരിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു. വീടിന്റെ അലമാരയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകളെ പൊലീസ് കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. മുംബൈയിലെ ലാൽബാഗിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് മാസത്തോളമായി സ്ത്രീയെ കാണാനില്ലെന്ന് അയൽവാസികൾ പറയുന്നു. 53 കാരിയെ കാണാനില്ലെന്ന് കാണിച്ച് മരിച്ച സ്ത്രീയുടെ സഹോദരൻ ചൊവ്വാഴ്ച കാലാചൗക്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. വീട്ടിൽ നടത്തിയ തെരച്ചിലിൽ അലമാരയിൽ […]
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന് തുടങ്ങി കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ആളിപ്പടരുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തില്‍ അണിചേരുകയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇതിനകം സമരത്തിലാണ്. “പഞ്ചാബിലെ കർഷകർ പ്രക്ഷോഭം നടത്തുന്നത് ഒരൊറ്റ സംസ്ഥാനത്തിനായി മാത്രമല്ല. അതൊരു അഖിലേന്ത്യാ കര്‍ഷക മുന്നേറ്റമാണ്. തിക്രി, സിംഘു അതിർത്തികളിലേക്ക് ഗുജറാത്തില്‍ നിന്നുള്ള 500 കര്‍ഷകരെത്തും. സമരത്തോട് കേന്ദ്രം […]
കിളികൊല്ലൂർ കള്ളക്കേസ്; സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി
കിളികൊല്ലൂർ കള്ളക്കേസുമായി ബന്ധപ്പെട്ട് സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി. സൈനികൻ വിഷ്ണുവിന്റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നൽകിയത്. തപാൽ വഴിയും, ഇ മെയിൽ വഴിയും പരാതി അയച്ചു. സൈനികനെയും സഹോദരനെയും മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത സംഭവത്തിൽ കൊല്ലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെയും പരാതി ഉയർന്നിരുന്നു. പൂർവ്വ സൈനിക സേവാ പരിഷത്താണ് […]