മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാജെട്ടി തകർന്നു. ഫോർട്ട് കൊച്ചി കമാലക്കടവിലെ യാത്രാജെട്ടിയാണ് മത്സ്യബന്ധന ബോട്ടിടിച്ച് തകർന്നത്. അപകട ശേഷം ബോട്ട് സ്ഥലത്തുനിന്ന് ഒളിപ്പിച്ചു. മത്സ്യബന്ധന ബോട്ടിന് നിരോധനമുള്ള മേഖലയിലാണ് അനധികൃതമായി ബോട്ട് എത്തിയത്. ബോട്ട് കണ്ടെത്താൻ പൊലീസും ഫിഷറീസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
Related News
കൂടത്തായി കൊലപാതക പരമ്പര: അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും
കൂടത്തായി കൊലപാതക പരമ്പര കേസിന്റെ അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും നീളുന്നു. കൊലപാതക കേസുകളില്‍ നിന്ന് ജോളിയെ രക്ഷപ്പെടുത്താന്‍ സഹോദരന് ശ്രമിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നിര്‍ണ്ണായക വിവരങ്ങളുള്ളത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് മീഡിയവണ്ണിന് ലഭിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസീവ്. ഓരോ ദിവസം മുന്നോട്ട് പോകുന്തോറും ഓരോരോ പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്. പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ജോളി സ്വന്തം നാടായ കട്ടപ്പനയില്‍ പോയി അഭിഭാഷകനെ […]
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണം. ബില്ലുകള്‍ പാസാക്കരുതെന്ന് ട്രഷറികള്‍ക്ക് ധനവകുപ്പ് നിര്‍ദേശം നല്കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ കരാറുകാരുടെ ബില്ലുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. താല്‍ക്കാലിക നിയന്ത്രണമാണെന്നും ഒരാഴ്ചക്കകം നിയന്ത്രണങ്ങള്‍ മാറ്റുമെന്നും ധനമന്ത്രി ഡോ തോമസ് ഐസക് പ്രതികരിച്ചു. ഓണത്തിന് മുമ്പെ കരാറുകാരുടെ ബില്ലുകള്‍ മാറി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നാണ് ബില്ലുകള്‍ മാറരുതെന്ന നിര്‍ദേശം ധനവകുപ്പ് ഇ മെയില്‍ മുഖേന നല്‍കിയത്. ഇതിനെ തുടര്‍ന്ന് 5000 രൂപയുടെ ബില്ലുകള്‍ പോലും മാറാന്‍ കഴിയാത്ത സാഹചര്യമാണ് […]
പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പഞ്ചാബും
കേരളത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പഞ്ചാബും. പ്രമേയം പാസാക്കുന്നതിനായി പഞ്ചാബ് സർക്കാർ മന്ത്രിസഭാ യോഗം വിളിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പിണറായി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുമ്പോഴാണ് പഞ്ചാബും കേരളത്തിന്റെ പാത പിന്തുടര്ന്ന് പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് കേരളം ഹരജിയില്‍ ആവശ്യപ്പെടുന്നത്. കോടതിയെ സമീപിക്കണമെന്നത് പൊതു തീരുമാനമായിരുന്നുവെന്ന് നിയമമന്ത്രി എ.കെ ബാലന് പ്രതികരിച്ചിരുന്നു.