ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍.) മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിച്ച് സ്പെഷ്യല്‍ കിഡ്സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി ചെന്നൈയിന് എഫ്സി മത്സരത്തിലാണ് സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നുള്ള കുരുന്നുകള്‍ താരങ്ങളുടെ കൈപിടിച്ച് ആനയിക്കാന്‍ എത്തിയത്. എംഇസ് സ്പെഷ്യല്‍ സ്കൂള്‍ ആലുവ, സ്മൃതി സ്പെഷ്യല്‍ സ്കൂള്‍ എറണാകുളം, രക്ഷ സ്പെഷ്യല്‍ സ്കൂള്‍ എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള 22 കുട്ടികളാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വച്ചുനടന്ന മത്സരത്തില്‍ ഫുട്ബോള്‍ താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്.കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യല്‍ ഹെല്‍ത്ത് പാട്ണര്‍ ആയ ഫ്യൂച്ചറൈസിന്റെ നേതൃത്വത്തിലാണ് മൂന്ന് സ്പെഷ്യല്‍ സ്കൂളുകളിലെയും കുട്ടികള്‍ എത്തിയത്. സമൂഹത്തില്‍ പ്രത്യേക പരിഗണനയും കരുതലും ആവശ്യമുള്ള കുരുന്നുകളെ പരിമിതികളുടെ ലോകത്തുനിന്നും പിടിച്ചുയര്‍ത്തുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്.കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സാമൂഹിക പ്രതിബദ്ധതയും സാമൂഹിക ഉന്നമനവും പ്രതിഫലിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുന്‍കൈ എടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. കളിക്കളത്തിന് അകത്തും പുറത്തും അവിസ്മരണീയമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ക്ലബിന്റെ പ്രതിജ്ഞബദ്ധത സമൂഹത്തില്‍ നല്ല ഒരു മാറ്റത്തിന് വേണ്ടി ചുക്കാന്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
Related News
അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ടോസ്; ടീമില്‍ നാല് മാറ്റം
വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടീമിൽ 4 മാറ്റങ്ങളാണ് നായകൻ രോഹിത് ശർമ്മ വരുത്തിയത്. ഓപ്പണർ ശിഖര്‍ ധവാൻ ടീമിൽ തിരിച്ചെത്തി. പരുക്കേറ്റ കെ എല്‍ രാഹുല്‍ പുറത്തായി. ശ്രേയായ് അയ്യര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി. ദീപക് ഹൂഡ, യൂസ്വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും വിശ്രമം നല്കി. അതേസമയം വെസ്റ്റ് ഇൻഡീസ് ടീമിൽ ഒരു മാറ്റം വരുത്തി. അകെയ്ല്‍ ഹൊസീന് പകരം ഹെയ്ഡല്‍ വാല്‍ഷ് […]
വിജയ് ഹസാരെ ട്രോഫി; രാജസ്ഥാനോട് നാണംകെട്ട തോൽവി, സെമി കാണാതെ കേരളം പുറത്ത്
വിജയ് ഹസാരെ ട്രോഫിയിൽ സെമി കാണാതെ കേരളം പുറത്ത്. ക്വാർട്ടർ ഫൈനലിൽ രാജസ്ഥാനെതിരെ നാണംകെട്ട തോൽവി. സഞ്ജുവില്ലാതെ ഇറങ്ങിയ കേരളത്തെ രാജസ്ഥാൻ 200 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് 67 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി വിളി ലഭിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവത്തിലാണ് കേരളം നിർണായകമായ ക്വാർട്ടർ മത്സരത്തിനിറങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മഹിപാൽ ലോംറോർ സെഞ്ച്വറി നേടി. […]
ലോകകപ്പില്‍ ഇന്ന് ന്യൂസിലാന്‍ഡ്-പാകിസ്താന് മത്സരം
ലോകകപ്പില്‍ ഇന്ന് ന്യൂസിലന്റ്-പാകിസ്താന് പോരാട്ടം. സെമി സാധ്യത നിലനിര്‍ത്താന്‍ പാകിസ്താന് ജയം അനിവാര്യമാണ്. മറുവശത്ത് നാളെ ജയിച്ചാല്‍ ന്യൂസിലന്റിന് സെമിഫൈനല്‍ ഉറപ്പിക്കാം. പാകിസ്താന് ഇത് ജീവന്മരണ പോരാട്ടമാണ്. തോറ്റാല്‍ ഏറെക്കുറെ പുറത്താണ്. ജയിച്ചാല്‍ പ്രതീക്ഷയുടെ വാതില്‍ അടയാതിരിക്കും. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതോടെ അവര്‍ ആത്മവിശ്വാസം തിരികെ പിടിച്ചിട്ടുണ്ട്. ബാറ്റിങ് നിര ഫോമിലേക്കെത്തി. ഓപ്പണിങ്ങില്‍ ഇമാം ഉല് ഹഖും ഫഖര്‍ സമാനും പിന്നാലെ ബാബര്‍ അസം, ഹാരിസ് സൊഹൈല്‍ കൂടി ഫോമിലെത്തിയതോടെ മധ്യനിരയും ഉണര്‍ന്നു. ബൌളിങ്ങില് പ്രതീക്ഷകളത്രയും മുഹമ്മദ് ആമിറിലാണ്. […]