രാജസ്ഥാനിലെ പാലിയിൽ ദലിത് യുവാവിന് ക്രൂര മര്‍ദ്ദനം. ക്ഷേത്ര ദർശനത്തിന് ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ധനേരിയ ഗ്രാമത്തില്‍ ജൂണ്‍ ഒന്നിനാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കൈകാലുകൾ ബന്ധിച്ച ശേഷം മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. മര്‍ദ്ദനം നടന്ന് രണ്ട് ദിവസത്തിന് ശേഷം യുവാവിന്റെ അമ്മാവന് പരാതി നല്‍കിയിരുന്നു എങ്കിലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Related News
ഹജ്ജ് യാത്രാ നിരക്ക് വര്‍ധനവ് വിശ്വാസികളോടുള്ള ക്രൂരത; മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്
ഹജ്ജ് യാത്രാ നിരക്ക് വര്‍ധനവിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. തീരുമാനം തുരുത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. കരിപ്പൂരിലെ നിരക്ക് വര്‍ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മന്ത്രിയുണ്ടായിരുന്നിട്ടും എയര്‍ ഇന്ത്യയുടെ ഉയര്‍ന്ന ടെന്‍ഡര്‍ അംഗീകരിച്ചതെന്തിനെന്ന് പിഎംഎ സലാം ചോദിച്ചു. വിശ്വാസികളോടുള്ള ക്രൂരതയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു പിഎംഎ സലാം. സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീര്‍ത്ഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരില്‍ നിന്നാണെന്നിരിക്കെ ഇവിടെ […]
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
കോടിയേരി ബാലകൃഷ്ണന് തുടര്‍ചികിത്സയ്ക്ക് പോകുന്ന പശ്ചാത്തലത്തില്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കെങ്കിലും നല്‍കണമോ എന്ന കാര്യം ഇന്ന് ചേരുന്ന സംസ്ഥാനസെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തേക്കും. സെക്രട്ടറിയെ മാറ്റുന്നതിനെ കുറിച്ച് ആലോചനയില്ലെങ്കിലും കോടിയേരിയുടെ അഭാവത്തില്‍ പാര്‍ട്ടി ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ഒരാളെ തീരുമാനിച്ചേക്കും. കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന് താത്കാലിക ചുമതല നല്‍കുന്നതിനെ കുറിച്ച് ആലോചനകളുണ്ട് അമേരിക്കയില്‍ പരിശോധനകള്‍ കഴിഞ്ഞ തിരിച്ചെത്തിയ കോടിയേരിയ്ക്ക് തുടര്‍ ചികിത്സവേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.ചികിത്സയ്ക്ക് വേണ്ടി ഈ മാസം അവസാനത്തോടെ കോടിയേരി വിദേശത്തേക്ക് പോകാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ […]
പഞ്ചാബിൽ ഭഗവന്ത് മൻ സർക്കാർ അധികാരമേൽക്കും, 100 ഏക്കറിൽ വിപുലമായ ഒരുക്കങ്ങൾ
പഞ്ചാബിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഖത്കർ കാലനിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. അഞ്ച് ലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “എനിക്കൊപ്പം പഞ്ചാബിലെ മൂന്ന് കോടി ജനങ്ങളും മുഖ്യമന്ത്രിയാകും. ഇത് നിങ്ങളുടെ സ്വന്തം സർക്കാരായിരിക്കും. മാർച്ച് 16 ന് നിങ്ങളുടെ സഹോദരനെ പിന്തുണയ്ക്കുന്നതിനായി ഖത്കർ കാലനിൽ നടക്കുന്ന ചടങ്ങിൽ എല്ലാവരും സന്നിഹിതരായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു” – നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ […]