ആലപ്പാട് സമരം ഹൈജാക്ക് ചെയ്യാൻ സർക്കാർ ആരെയും അനുവദിക്കില്ലെന്നും ആലപ്പാട് സമരം ന്യായമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രൻ. സി പി ഐ ജനങ്ങളുെടെ സമരത്തിനൊപ്പമാണ്. ഖനനം നിർത്തിയതിന് ശേഷം ചർച്ച എന്നാണ് സമരക്കാരുടെ ആവശ്യം, അവർ കടുംപിടുത്തം പിടിക്കില്ലെന്നാണ് വിശ്വാസം. നിയമസഭ സമിതിയുടെ ശുപാർശ കൂടെ പരിഗണിച്ച് രമ്യമായി പ്രശ്നം സമരം പരിഹരിക്കും..
Related News
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ രക്ഷാപ്രവർത്തനത്തിടെ മാലിന്യ കൂമ്പാരത്തിലെ ചതുപ്പിൽ താഴ്ന്നുപോയി; മരണത്തെ മുഖാമുഖം കണ്ടതിനെ കുറിച്ച് ഉദ്യോഗസ്ഥൻ
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ സമാനതകളില്ലാത്ത പ്രവർത്തനമാണ് ഫയർ ഫോഴ്സ് കാഴ്ചവച്ചത്. തീയും പുകയും നിയന്ത്രണവിധേയം ആക്കുന്നതിനിടയിൽ മാലിന്യ കൂമ്പാരത്തിലെ ചതുപ്പിൽ താഴ്ന്നുപോയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ ബാബു ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഭാഗ്യം കൊണ്ട് മാത്രമാണ്. മരണത്തെ മുഖാമുഖം കണ്ട ആ ദിനം ഇന്നും ബാബുവിന്റെ ഓർമ്മയിൽ ഉണ്ട്. ബ്രഹ്മപുരം പ്ലാന്റിലെ തീ അണയ്ക്കൽ ദൗത്യത്തിനിടെ രാത്രി 12 മണിയോടെയാണ് എറണാകുളം ഗാന്ധിനഗർ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസറായ ബാബു അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരം റീജണൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിൻറെ വാട്ടർ […]
ഭൂമി അളന്ന് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു; 4 പേരെ വിജിലൻസ് പിടികൂടി
ഭൂമി അളന്ന് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് 4 പേർ വിജിലൻസിന്റെ പിടിയിലായി. പാലക്കാടാണ് സംഭവം. സ്ഥലമുടമ തന്നെ നൽകിയ പരാതിയിലാണ് വിജിലൻസിന്റെ നടപടി. ഇദ്ദേഹത്തിന് 12 ഏക്കർ സ്ഥലമാണുള്ളത്. ഈ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ 50000 രൂപയാണ് സർക്കാർ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. തുടർന്ന് ഇദ്ദേഹം രഹസ്യമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ ലേണേഴ്സ് ടെസ്റ്റ് എടുക്കാനാവാതെ അപേക്ഷകര്‍
സാങ്കേതിക കുരുക്ക് കാരണം ഓണ്‍ലൈന്‍ ലേണേഴ്സ് ടെസ്റ്റ് എടുക്കാനാവാതെ അപേക്ഷകര്‍. ടെസ്റ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ലോഗൌട്ടാവുന്നതാണ് കാരണം .ഇത് മൂലം ടെസ്റ്റിനായി വീണ്ടും അപേക്ഷ നല്കി കാത്തിരിക്കേണ്ട സ്ഥിതിയിലാണ് അപേക്ഷകർ. കോവിഡ് കാലമായതിനാല്‍ ലേണേഴ്സ് ടെസ്റ്റ് ഇപ്പോള്‍ ഓണ്‍ലൈനാണ്. അപേക്ഷ നല്കി ഏറെ വൈകിയാണ് ടെസ്റ്റിനുള്ള തിയതി ലഭിക്കുക. വൈകിട്ട് 6 മണി മുതല്‍ രാത്രി 12 വരെയുള്ള സമയത്താണ് ടെസ്റ്റ്. മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഓണ്‍ലൈന്‍ ടെസ്റ്റ് അറ്റന്റ് ചെയ്യാം.രജിസ്റ്റര്‍ […]