പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്. ഗായിക തന്നെയാണ് ഇക്കാര്യം സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.എന്താണ് മിക്സി പൊട്ടിത്തെറിക്കാനുള്ള കാരണമെന്നറിയില്ലെന്ന് അഭിരാമി സുരേഷ് പറഞ്ഞു. മിക്സി തെറിച്ച് ബ്ലേഡ് കൈയിലേക്ക് വന്നാണ് കൈ മുറിഞ്ഞത്. അഞ്ച് വിരലുകൾക്കും മുറിവ് പറ്റിയിട്ടുണ്ട്. ആദ്യം ഛർദിക്കാൻ വന്നുവെന്നും തലകറങ്ങിയെന്നും അഭിരാമി സുരേഷ് വിഡിയോയിൽ പറയുന്നു. നിലവിൽ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അഭിരാമി സുരേഷ് വ്യക്തമാക്കി.പാട്ട് പാടുന്ന വിഡിയോകൾ മാത്രമല്ല, പാചക റെസിപ്പിയുടെ വിഡിയോകളും അഭിരാമി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു വിഡിയോയ്ക്കിടെയാണ് അഭിരാമിക്ക് അപകടം സംഭവിക്കുന്നത്.
Related News
വിജയും സേതുപതിയും നേര്‍ക്കു നേര്; ബോക്സോഫീസില്‍ ദീപാവലി വെടിക്കെട്ട്
തമിഴകത്തെ ഇളയദളപതി വിജയുടെയും മക്കള്‍ സെല്വന് വിജയ് സേതുപതിയുടെയും ചിത്രങ്ങള്‍ ദീപാവലിക്ക് ബോക്സോഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുമ്പോഴാണ് ആരാധകര്‍ക്കുള്ള അടുത്ത സന്തോഷ വാര്‍ത്ത. വിജയും സേതുപതിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. വിജയ് നായകനായെത്തുന്ന സിനിമയില്‍ വിജയ് സേതുപതി വില്ലനായി ആയിരിക്കും എത്തുക. ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബര്‍ ആദ്യ വാരം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി താരം മാളവിക മോഹന്‍ ആയിരിക്കും വിജയുടെ നായികയായി എത്തുന്നത്. ദീപാവലി ആഘോഷമാക്കാന്‍ വിജയുടെ ബിജില്ന്റെ […]
തവളകളെക്കുറിച്ചൊരു ഡോക്യുമെന്ററിയൊരുക്കി ബേഡി സഹോദരന്മാര്
പശ്ചിമഘട്ട മലനിരകളിലെ തവളകളെക്കുറിച്ചൊരു ഡോക്യുമെന്ററിയുമായി ചലച്ചിത്രകാരന്മാരായ അജയ് ബേഡിയും വിജയ് ബേഡിയും. ഏതാണ്ട് മൂന്ന് വര്‍ഷമെടുത്താണ് ദി സീക്രട്ട് ലൈഫ് ഓഫ് ഫ്രോഗ്സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. തങ്ങള്‍ പ്രതീക്ഷിച്ചതിനപ്പുറം നന്നായി ചെയ്യാന്‍ കഴിഞ്ഞെന്ന് സംവിധായകര്‍ സ്ക്രോള്‍ ഡോട്ട് ഇന്നിനോട് പറഞ്ഞു. അത്യപൂര്‍വമായ ഗണത്തില്‍പ്പെട്ട തവളകളെക്കുറിച്ചാണ് അജയ് ബേഡി ക്യാമറയില്‍ പകര്‍ത്തി വിജയ് വിവരിക്കുന്ന ദി സീക്രട്ട് ലൈഫ് ഓഫ് ഫ്രോഗ്സ്പറയുന്നത്. വര്‍ഷകാലത്ത് മാത്രം കാണുന്ന പര്‍പ്പിള്‍ തവളയെയും നൃത്തം ചെയ്ത് ഇണയെ മയക്കുന്ന ടോറന്റ് തവളയെക്കുറിച്ചുമാണ് […]
തീയറ്റർ പ്രതിസന്ധി; ടിക്കറ്റിന്മേലുള്ള വിനോദ നികുതി, കെട്ടിട നികുതി ഒഴിവാക്കും: ഇളവുകളുമായി സർക്കാർ
തീയറ്റർ തുറക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ ഇളവുകളുമായി സംസ്ഥാന സർക്കാർ. സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കി നൽകാൻ സർക്കാർ തീരുമാനിച്ചു. 2021 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ഇളവ്. കൂടാതെ തീയറ്റർ അടഞ്ഞു കിടന്ന സമയത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ 50 % ഇളവ് നൽകാനും കെട്ടിട നികുതി ഒഴിവാക്കി നൽകാനും തീരുമാനമായി. അതേസമയം പകുതി സീറ്റിൽ മാത്രം പ്രവേശനം എന്ന നിബന്ധന തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനമായത്. […]