മകന്റെ മരണത്തിന് പിന്നാലെ ഡോക്ടാറായ മാതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കല താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ ഡോ. മെഹറുന്നീസയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകന് ബെന്യാമിന് ഇന്നലെ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച വിഷമം താങ്ങാനാകാതെയാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. മകന് പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഇവര്‍ വീട്ടില്‍ തൂങ്ങിമരിക്കുന്നത്. രാവിലെ 7.30നാണ് സംഭവം നടന്നത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടിയ്ക്ക് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
Related News
പാലക്കാട് രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മണ്ണാർക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. കല്യാണപരിപാടിയ്ക്കിടെ ഭക്ഷണം കഴിച്ചയാൾക്കാണ് മണ്ണാർക്കാട് രോഗം സ്ഥിരീകരിച്ചത്. ലക്കിടി പേരൂരിൽ രോഗം ബാധിച്ചത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പത്തുവയസുകാരനാണ്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും
വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാടുണ്ടായിരുന്ന മോഹന്‍കുമാറിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് എന്‍. പീതാംബരകുറുപ്പിനെ മാറ്റി മോഹന്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചത്.ഡി.സി.സിയും അടൂർ പ്രകാശും തമ്മിലുള്ള തർക്കമാണ് കോന്നി സ്ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നത്.
സന്തോഷ് ട്രോഫി: വലനിറച്ച് കേരളം; ആൻഡമാനെതിരെ 9 ഗോൾ ജയം
സന്തോഷ് ട്രോഫി യോഗ്യതാ ഘട്ടത്തിൽ കേരളത്തിന് വമ്പൻ ജയം. ആൻഡമാൻ നിക്കോബാറിനെ മടക്കമില്ലാത്ത 9 ഗോളുകൾക്ക് കേരളം തകർത്തു. സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കേരളം കീഴടക്കിയിരുന്നു. തുടക്കം മുതൽ ആക്രമിച്ച് കളിച്ചെങ്കിലും ആൻഡമാൻ ഗോൾ കീപ്പർ അബ്ദുൽ അസീസിൻ്റെ തകർപ്പൻ പ്രകടനം കേരളത്തെ ഒരു പരിധി വരെ തടഞ്ഞുനിർത്തി. 39ആം മിനിട്ടിലാണ് കേരളം ആദ്യ ഗോൾ നേടിയത്. നിജോ ഗിൽബർട്ട് നേടിയ ഈ ഗോളോടെ […]