തന്നെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി യുവതിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയാണ് പരാതി സ്വീകരിച്ചതും വിചാരണ നടന്നതും.സൗദിയിലെ ഒരു വനിതാ അധ്യാപികയാണ് പിതാവിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. തനിക്ക് പ്രായം 30 പിന്നിട്ടിട്ടും വിവാഹം കഴിപ്പിക്കാന്‍ പിതാവ് തയാറാകുന്നില്ലെന്നും വിവാഹാലോചനകളെല്ലാം ഒരു കാരണവുമില്ലാതെ പിതാവ് തള്ളിക്കളയുന്നതായും യുവതി പരാതിപ്പെട്ടു. മാതാവ് സമ്മതിച്ചിട്ടും തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാന്‍ പിതാവ് സമ്മതിക്കുന്നില്ല എന്ന് പരാതിയില്‍ പറയുന്നു. പരാതി കേട്ട റിയാദ് മേഖലയിലെ പേഴ്സണല്‍ സ്റ്റാറ്റസ് കോടതി റിക്കോര്‍ഡ് സമയത്തിനുള്ളില്‍ തീരുമാനമെടുത്തു. 9 മിനുട്ടിനുള്ളില്‍ യുവതിയുടെ രക്ഷാകര്‍തൃത്വം പിതാവില്‍ നിന്നും കോടതിയിലേക്ക് മാറ്റി. പിന്നീട് അപ്പീല്‍ കോടതിയും ഈ വിധി അംഗീകരിച്ചു.പിതാവിനും മകള്‍ക്കുമിടയില്‍ അനുരഞ്ജനത്തിന് കോടതി ശ്രമിച്ചെങ്കിലും അതിനുള്ള വഴിയടഞ്ഞപ്പോഴാണ് രക്ഷാകര്‍തൃത്വം മാറ്റിയത്. കോടതിയുടെ രക്ഷാകര്‍തൃത്വത്തില്‍ യുവതിക്ക് ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാമെന്ന് കോടതി പറഞ്ഞു. സുഹൃത്തിന്റെ സഹോദരനുമായാണ് യുവതിയുടെ വിവാഹം നടക്കുന്നത്. അതേസമയം വിവാഹ മോചിതയായ യുവതി അനുസരണക്കേട് കാണിക്കുന്നുണ്ടെന്ന് പിതാവ് കോടതിയില്‍ പരാതി പറയുകയും ചെയ്തു. നേരിട്ടു കോടതിയില്‍ പോകാതെ നാജിസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് യുവതി കോടതിയില്‍ പരാതി നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. പരാതി നല്കി 5 ദിവസത്തിനുള്ളില്‍ കേസ് പരിഗണിക്കുന്ന വിവരം ടെക്സ്റ്റ് മെസ്സേജ് ആയി യുവതിക്ക് ലഭിക്കുകയും ചെയ്തു.
Related News
ഗൾഫിൽ കോവിഡ് മരണ സംഖ്യ 808 ആയി; നാലായിരത്തിലേറെ പേർക്ക് രോഗമുക്തി
ഏഴായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് 31 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 808 ആയി. ഒറ്റ ദിവസത്തിനുള്ളിലെ ഏറ്റവും ഉയർന്ന മരണസംഖ്യ കൂടിയാണ് ഇന്നലത്തേത്. ഏഴായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇതോടെ ഒരു ലക്ഷത്തി 69,000 പിന്നിട്ടു. പെരുന്നാൾ മുൻനിർത്തി ആളുകൾ പുറത്തിറങ്ങുന്നത് ശക്തമായി തടയാനാണ് ഗൾഫ് തീരുമാനം. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും സൗദി അറേബ്യയാണ് മുന്നിൽ. ഇന്നലെ മാത്രം 13 മരണം. പുതിയ രോഗികൾ 2642. […]
ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു; ഇന്ന് അറഫാ സംഗമം
ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഇന്ന് അറഫാ സംഗമം. മിനായിൽ നിന്നും തീർഥാടകർ അറഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നത്തെ പകൽ മുഴുവൻ ഹജ്ജ് തീർഥാടകർ അറഫയിൽ സംഗമിക്കും. ഇന്നലെ രാത്രി തന്നെ തീർഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഹജ്ജിനെത്തിയ എല്ലാ തീർഥാടകരും ഒരേസമയം അനുഷ്ഠിക്കുന്ന കർമമാണ് അറഫാ സംഗമം. മിനായിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ ദൂരമുള്ള അറഫയിലേക്ക് മെട്രോയിലും ബസുകളിലുമാണ് തീർഥാടകർ യാത്ര ചെയ്യുന്നത്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയുള്ള എല്ലാ […]
ഭാവിയുടെ രാജ്യത്തിന്റെ പേരാണ് യുഎഇ; അധികാരമേറ്റതിന്റെ 17-ാം വാർഷികത്തിൽ ഷെയ്ഖ് മുഹമ്മദ്
അധികാരമേറ്റതിന്റെ 17-ാം വാർഷികത്തിൽ സ്വപ്നങ്ങളെ കുറിച്ച് പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. അതിഥികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന ഹോട്ടലുകൾ പോലെ സ്വീകരണ മനോഭാവമുള്ളതും ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന വിമാനങ്ങൾ പോലെ സജീവമായിരിക്കണം സർക്കാർ. അതാണ് തന്റെ സ്വപ്നമെന്ന് ഷെയ്ഖ് മുഹമ്മദ്. വാർഷിക ദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് തന്റെ സ്വപ്നങ്ങളെ കുറിച്ചും യുഎഇയുടെ ഭാവിയെ കുറിച്ചും ഷെയ്ഖ് മുഹമ്മദ് പറഞ്ഞത്. […]