കോഴിക്കോട് ലോ കോളജിലെ എസ്എഫ്ഐ-കെഎസ് യു സഘർഷത്തിൽ 15പേർക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമം ,കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇന്നലെയാണ് എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു.ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് കോളജിൽ എസ്എഫ്ഐ-കെഎസ് യു സംഘർഷമുണ്ടായത്. കെ.എസ്.യു ജനറൽ ക്യാപ്റ്റനെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചതായാണ് കെ.എസ്.യു പരാതിപ്പെടുന്നത്. ഇത് ചോദ്യം ചെയ്യാൻ പോയ പ്രവർത്തകരെയും മർദിച്ചതായി കെ.എസ്.യു ആരോപിക്കുന്നു.മുൻ കോളജ് യൂണിയൻ ചെയർമാനും എ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമായിട്ടുള്ള മുഹമ്മദ് ഷഫീക്കിന് ഗുരുതര പരിക്കുണ്ടെന്നാണ് ലഭ്യമായ വിവരം. പരുക്കേറ്റ 9 പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.
Related News
സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ റെക്കോഡ് മഴ
സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ റെക്കോഡ് മഴ. 51 ശതമാനം അധിക മഴയാണ് ഒക്ടോബര്‍ 1 മുതല്‍ 31 വരെ കേരളത്തില്‍ ലഭിച്ചത്. ഈ മാസം അവസാനം വരെ തുലാവര്‍ഷം തുടരുമെന്ന് കാലവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവര്‍ഷം ഇത്തവണ സംസ്ഥാനത്തിന് നല്‍കിയത് രണ്ട് ചുഴലിക്കാറ്റുകളും അധികമഴയും. ക്യാര്‍ ചുഴലിക്കാറ്റും മഹാ ചുഴലിക്കാറ്റുമാണ് കനത്ത മഴയ്ക്കും കടലാക്രമണത്തിനും കാരണമായത്. സാധാരണ ഒകടോബര് 1 മുതല്‍ 31 വരെ 330 മില്ലീ മീറ്റര്‍ മഴയാണ് നമുക്ക് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 497 മില്ലീ […]
സദ്യം കഴിക്കുന്നെങ്കിൽ ഇങ്ങനെ കഴിക്കണം; ക്രമവും രീതിയും അറിയാം
തിരുവോണത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ് ഓണസദ്യ. 26 കൂട്ടം വിഭവങ്ങൾ ഇലയിൽ നിരന്നിരിക്കുന്നത് കാണാൻ തന്നെ ചേലാണ്. ഈ 26 കൂട്ടവും വിളമ്പുന്നതിന് പ്രത്യേക സ്ഥാനവും കഴിക്കുന്നതിന് പ്രത്യേക ക്രമവുമുണ്ട്. ( how to eat onam sadya ) വാഴയിലയിൽ തന്നെ തുടങ്ങാം. സദ്യയുടെ ഇലയിടുന്നതിനും രീതിയുണ്ട്. തൂശനിലയുടെ തലഭാഗം (വീതി കുറഞ്ഞ വശം) കഴിക്കുന്നയാളുടെ ഇടത്ത് വശത്തായിരിക്കണം. സദ്യയിലെ ഓരോ വിഭവങ്ങൾക്കും അതിന്റേതായ സ്ഥാനമുണ്ട്. ആദ്യം വിളമ്പേണ്ടത് ഉപ്പാണ്. പിന്നാലെ പപ്പടം, പഴം, ശർക്കര […]
തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയില്‍ പൊതുദര്‍ശനത്തിന് എത്തിക്കും
മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ജന്മനാടായ ആലപ്പുഴയില്‍ പൊതുദര്‍ശനത്തിനും സംസ്കാര ചടങ്ങുകള്‍ക്കുമായി എത്തിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്റ് പോള്‍സ് മര്‍ത്തോമ്മ പളളി സെമിത്തേരിയിലാണ് സംസ്കാരം. അര്‍ബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയില്‍ ചികിത്സയ്ക്കിടെയുള്ള വിശ്രമത്തിനിടെയാണ് അന്തരിച്ചത്. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തും […]