സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം ഇരച്ചെത്തി. കോന്നിയിൽ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി. കോന്നിയിൽ നിന്ന് കൊത്തൻപാറയിലേക്ക് പോകുകയായിരുന്ന ബസാണ് കുടുങ്ങിയത്. ഇലന്തൂർ, ചുരളിക്കോട്, മരിയപുരം എന്നിവിടങ്ങളിലെ റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലും ഇന്നലെ മുതൽ തുടരുന്ന മഴയിൽ പല റോഡുകളും വെള്ളത്തിനടിയിലായി. കോസ്മോ പൊളിറ്റൻ ആശുപത്രിയുടെ പാർക്കിങ് ഭാഗത്ത് വെള്ളം കയറി. വീടുകളും വാഹനങ്ങളും വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാണ് തിരുവനന്തപുരത്തുള്ളത്. ചെമ്പഴന്തിയിൽ റോഡ് വെള്ളത്തിനടിയിലായി. കാട്ടായിക്കോണത്ത് ഗതാഗതതടസമുണ്ടായി. ചെമ്പഴന്തി കോളജിന് സമീപം ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ആളപായമുണ്ടായില്ല.ശക്തമായ മഴയെത്തുടർന്ന് ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടർ 10 സെന്റിമീറ്റർ തുറന്നു. കല്ലാർ, ചിന്നാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ജലനിരപ്പുയർന്നതോടെ ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 3 ഷട്ടറുകൾ ആണ് ഉയർത്തിയിരിക്കുന്നത്.രണ്ട് ഷട്ടർ 30 സെന്റിമീറ്ററും ഒരു ഷട്ടർ 10 സെന്റിമീറ്ററും ഉയർത്തി. മുതിരപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്.
Related News
മോൻസൺ മാവുങ്കൽ തട്ടിപ്പുകേസ്; അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ
മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി സർക്കർ ഹൈക്കോടതിയെ അറിയിച്ചു. മോൻസണിനെതിരെ പത്തിലധികം കേസ് ചുമത്തിയെന്ന് ഡി ജി പി സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് കത്ത് നൽകിയെന്നും അന്വേഷണം തൃപ്തികരമായി പോകുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരമാണ് ഡിജിപി അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിനിടെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പോക്സോ കേസിലെ പരാതിക്കാരി […]
യു.പിയില്‍ ഗൊരഖ്നാഥ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു
ഉത്തര്‍പ്രദേശില്‍ ഗൊരഖ്നാഥ് ക്ഷേത്രത്തിന്റെ സമീപത്ത് നിന്ന് മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന 11 കുടുംബങ്ങളോട് ഒഴിഞ്ഞുപോവാന്‍ യു.പി ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നതെന്നും ‘ദി ക്വിന്റ’് റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ പ്രകാരം കുടിയൊഴിപ്പിക്കുന്ന 11 പേരും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ 10 പേരും മെയ് 28ന് എഗ്രിമന്റില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം ആരെയും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിച്ചിട്ടില്ലെന്ന് ഗൊരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് വിജേന്ദ്ര പാണ്ഡ്യന് പറഞ്ഞു. ഒഴിഞ്ഞുപോവുന്നവര്‍ക്ക് അവരുടെ ഭൂമിയുടെ വിലയായി കോടികള്‍ […]
അവസാന ടവർ ലൊക്കേഷൻ ചെന്നൈയിൽ; RRRF ക്യാമ്പിൽ നിന്ന് കാണാതായ പോലീസുകാരൻ തമിഴ്നാട്ടിൽ?
മലപ്പുറം ആർആർആർഎഫ് ക്യാമ്പിൽ നിന്ന് കാണാതായ പൊലീസുകാരൻ ബിജോയ് തമിഴ്നാട്ടിൽ എന്ന് പോലീസിന് സൂചന. അവസാന ടവർ ലൊക്കേഷൻ ചെന്നൈയിലെന്ന് എന്ന് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ചെന്നൈയിൽ വെച്ച് ഇയാൾ ചില സുഹൃത്തുക്കളെ വിളിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ബിജോയ്ക്കായി ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചെന്നൈയിലാണെന്ന് സൂചന ലഭിക്കുന്നത്. ബിജോയിയെ കാണാനില്ലെന്ന് ആർആർആർഫ് നൽകിയ പരാതിയിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി ബിജോയിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. […]