ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. ആദ്യ മത്സരങ്ങള്‍ പരാജയപ്പെട്ട ഇരു ടീമുകള്‍ക്കും ഇന്നത്തെ ജയം നിര്‍ണ്ണായകമാണ്. ഗുല്ബദിന് നൈബിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്ന അഫ്ഗാന് പാരമ്പര്യ പെരുമ കാക്കാന്‍ എന്തു വില കൊടുക്കാനും തയ്യാറായിരിക്കുന്ന ശ്രീലങ്കയെയാണ് നേരിടുന്നത് എന്നതിനാല്‍ മത്സരം ആവേശകരമായിരിക്കും.
Related News
ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപന ഇന്ന് മുതൽ
ഖത്തർ ലോകകപ്പ് ഫുട്ബോളിനുള്ള ടിക്കറ്റ് വില്പന ഇന്ന് ആരംഭിക്കും. ഫെബ്രുവരി 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ട്. 70 ഡോളർ (ഏകദേശം അയ്യായിരം രൂപ) ആണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. റഷ്യയിലെ ലോകകപ്പിനെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ് ടിക്കറ്റ് നിരക്ക്. ആഗോള വിപണിയിൽ ഏറ്റവും വിലകുറവുള്ള കാറ്റഗറി മൂന്നിലെ ടിക്കറ്റുകളാണ് 5000 രൂപയ്ക്ക് ലഭിക്കുക. ഈ വിഭാഗത്തിലുള്ള ടിക്കറ്റുകൾക്ക് റഷ്യൻ ലോകകപ്പിൽ 105 ഡോളർ ആയിരുന്നു വില. കാറ്റഗറി നാലിലെ ടിക്കറ്റുകൾ ഖത്തർ സ്വദേശികൾക്കായി […]
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി പുതിയ ജഴ്സി; സ്പോൺസർ ലഭിച്ചുവെന്ന് ജയ് ഷാ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി പുതിയ ജഴ്സി. അഡിഡാസാണ് ഇന്ത്യയുടെ പുതിയ കിറ്റ് സ്പോണ്സര് ചെയ്യുന്നത്. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ അഡിഡാസ് രൂപകല്‍പ്പന ചെയ്ത പുതിയ ജഴ്സിയാകും ധരിക്കുക. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ‘അഡിഡാസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കിറ്റ് സ്പോണ്‍സറായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് ബ്രാന്‍ഡുകളിലൊന്നായ അഡിഡാസുമായി സഹകരിക്കാന്‍ സാധിച്ചു. അഡിഡാസിന് സ്വാഗതം’- ജയ് ഷാ കുറിച്ചു. […]
പേര് മാറ്റി; ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഇനി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം
ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേര് മാറ്റി ഡി.ഡി.സി.എ. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. അന്തരിച്ച മുന്‍ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയോടുള്ള ആദരസൂചകമായാണ് പേര് മാറ്റം. മുൻ ധനമന്ത്രിയുടെ കുടുംബത്തിന്റെ സാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുനര്‍ നാമകരണ ചടങ്ങ് ഉത്ഘാടനം ചെയ്തത്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്ത്യന്‍ നായകന് എന്ന ബഹുമതി, എം.എസ് ധോണിയെ പിന്നിലാക്കി സ്വന്തമാക്കിയ വിരാട് കൊഹ്ലിയുടെ പേരില്‍ ഒരു പുതിയ പവലിയനും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. അണ്ടർ 19 കളിക്കാരനില്‍ […]