വയനാട്ടില്‍ ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മല് വെള്ളന്റെ ഭാര്യ തേയിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ വെള്ളന് മരിച്ചിരുന്നു.വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു താമസം.ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പെട്രോളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഷെഡ്ഡിലാകെ തീപടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തുകയും തീയണയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഷെഡ്ഡിലുണ്ടായിരുന്ന വെള്ളനും തേയിയ്ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.വെള്ളന് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ തേയിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയ്ക്കായി എത്തിച്ചു. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് തേയിയുടെ മരണം സ്ഥിരീകരിക്കുന്നത്. ഇന്നലെ ഒ ആര് കേളു ഉള്‍പ്പെടെ ആശുപത്രിയിലെത്തി വയോധികയുടെ ആരോഗ്യവിവരം അന്വേഷിച്ചിരുന്നു.
Related News
വിവാദ സിലബസ് പഠിപ്പിക്കില്ല ; കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ
ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് കണ്ണൂർ സർവകലാശാല പിന്മാറി. വിവാദ പുസ്തകങ്ങൾ പി.ജി സിലബസിൽ നിന്ന് ഒഴിവാക്കുമെന്ന് വൈസ്ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു. സിലബസിൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ പഠിപ്പിക്കും. സിലബസിൽ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയെന്നും വി.സി വ്യക്തമാക്കി. കൂടാതെ നിർദേശങ്ങൾ ബോർഡ് ഓഫ് സ്റ്റഡീസിന് കൈമാറിയെന്നും അന്തിമ തീരുമാനം അക്കാദമിക് കൗൺസിലെടുക്കുമെന്നും പറഞ്ഞ അദ്ദേഹം ഈ മാസം 29 ന് അക്കാദമിക് കൗൺസിലർ യോഗം ചേരുമെന്ന് അറിയിച്ചു. മൂന്നാം സെമസ്റ്റർ […]
കനത്ത മഴ; അവധി 11 ജില്ലകൾക്ക്; അലേർട്ടുകളും അറിയാം…
കനത്ത മഴയെത്തുടർന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കാസർകോട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുന്‍നിശ്ചയിച്ച പരീക്ഷകൾക്കു അവധി ബാധകമല്ല. മലപ്പുറത്ത് പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല. സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ […]
പത്തനംതിട്ടയിൽ മഴ ശമിച്ചു; നദികളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി
പത്തനംതിട്ടയിൽ മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. അപ്പർ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ട് പരിഗണിച്ച് ഇന്ന് തിരുവല്ല താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്. പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും അപ്പർ കുട്ടനാട് മേഖലകളിലെ പല വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. തിരുവല്ലയിലെ മേപ്രാൽ, നിരണം മേഖലകളിലെ പല റോഡുകളിലും വെള്ളക്കെട്ട് തുടരുകയാണ്. വയൽ […]