ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ രോഹിത്തിന്റെ കണ്ണീർ താങ്ങാനായില്ല, ഹൃദയാഘാതത്തെ തുടര്‍ന്ന് യുവ എഞ്ചിനീയര്‍ മരിച്ചു. തിരുപ്പതി മണ്ഡല് ദുര്‍ഗാസമുദ്ര സ്വദേശി ജ്യോതികുമാര്‍ യാദവാണ് മരിച്ചത്.35 വയസായിരുന്ന ജ്യോതികുമാര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു. ഇന്ത്യന്‍ ടീമിന്റെ കടുത്ത ആരാധകനായ യുവാവിന് ടീമിന്റെ തോല്‍വിയും നായകന് രോഹിത് ശര്‍മ്മയടക്കമുള്ളവര്‍ കണ്ണീരണിഞ്ഞതും താങ്ങാനായില്ല.മത്സരത്തില്‍ ഇന്ത്യ തോല്‍വി അഭിമുഖീകരിക്കുമ്പോഴും യുവാവ് വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. മത്സരം തീര്‍ന്നതിന് പിന്നാലെ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. വിരമിച്ച ടിടിഡി ഉദ്യോഗസ്ഥന്റെ മകനാണ് ജ്യോതികുമാര്‍.ഞായറാഴ്ചയായിരുന്നു ഫൈനല്‍. ഇതിന് പിന്നാലെയാണ് സംഭവം. മത്സരത്തിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാംസ്കാകിരക ചടങ്ങുകള്‍ നടത്തി. ഫൈനലില്‍ ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
Related News
കോലിയോ ബാബറോ അല്ല!; പാക്കിസ്ഥാനികൾ തെരഞ്ഞ 10 പേരിൽ ഇന്ത്യൻ യുവ താരവും
2023-ൽ പാക്കിസ്ഥാനികൾ ഏറ്റവും കൂടുതൽ ‘ഗൂഗിൾ’ ചെയ്ത് ആരേയായിരിക്കും? മുൻ പാക് ക്യാപ്റ്റൻ ബാബർ അസമാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം പാക്കിസ്ഥാനികൾ ഏറ്റവും കൂടുതൽ തെരഞ്ഞവരുടെ പട്ടികയിൽ ബാബറിന്റെ പേരില്ല. അപ്പോൾ പിന്നെ ഇന്ത്യൻ മുൻ നായകൻ വിരാട് തന്നെ… വീണ്ടും തെറ്റി, കോലി ആദ്യ പത്തിൽ പോലും ഇല്ല. എങ്കിൽ പിന്നെ ആര്? അയൽക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞ ആദ്യ പത്തുപേരുടെ പട്ടികയിൽ അഞ്ച് ക്രിക്കറ്റ് താരങ്ങളാണ് ഉള്ളത്. ഈ പട്ടികയിൽ ഒരു യുവ […]
പുജാരക്ക് ഇരട്ട സെഞ്ച്വറി നഷ്ടം; ഇന്ത്യ മികച്ച സ്കോറിലേക്ക്
ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. രണ്ടാം ദിനം അവസാന വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 429 റണ്‍സെടുത്തിട്ടുണ്ട്. 193 റണ്‍സെടുത്ത് പുജാര പുറത്തായി. ലിയോണാണ് പുജാരയുടെ ഇരട്ട സെഞ്ച്വറി സ്വപ്നം തകര്‍ത്ത്. 4 റണ്ണുമായി രവീന്ദ്ര ജഡേജയും 139 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍. രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 96 പന്തില്‍ 42 റണ്‍സെടുത്ത വിഹാരിയെ നഥാന്‍ […]
ഒളിക്യാമറ വിവാദം; ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു
ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു. രാജിക്കത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്വീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്. ഇത് വലിയ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് രാജി. കോലി-രോഹിത് ഈഗോ, കോലി-ഗാംഗുലി ഭിന്നത, കോലിയുടെ ക്യാപ്റ്റന്‍സി നഷ്ടമാക്കിയ കാര്യങ്ങള്‍, ഫിറ്റ്നസ് ഇല്ലാത്ത താരങ്ങള്‍ കുത്തിവെപ്പെടുക്കുന്നതും, സഞ്ജുവിൻ്റെ ഭാവി, താരങ്ങളുടെ ഗ്രഹസന്ദർശനം തുടങ്ങി ഇന്ത്യൻ ക്രിക്കറ്റിലെ എണ്ണമറ്റ കാര്യങ്ങളാണ് ചേതന്‍ വെളിപ്പെടുത്തിയത്.