മണ്ഡലകാലം മൂന്നാം ദിവസം പിന്നിടുമ്പോൾ സന്നിധാനത്ത് ദർശനത്തിനെത്തിയത് രണ്ട് ലക്ഷത്തിൽ അധികം തീർത്ഥാടകർ. വെർച്വൽ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 ഭക്തരാണ്. പുൽമേടിലൂടെ 94 അയ്യപ്പന്മാരും സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തി.ഇന്നലെ അയ്യപ്പ ഭക്തർക്ക് വേണ്ടി തുറന്ന കാനന പാതയിൽ ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള പരാതികളോ ഒന്നും ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.കാനനപാതയിൽ 50-ഓളം ഉദ്യോഗസ്ഥരെ നിയമിച്ച് വനംവകുപ്പ് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്. അതേസമയം മണ്ഡലകാലം ആരംഭിച്ചതോടെ കലാകായിക സംഘങ്ങൾ സന്നിധാനത്ത് ശാസ്താ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.
Related News
സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5490 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 80 രൂപ കുറഞ്ഞ് 43,920 ൽ എത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4553 രൂപയാണ്. തുടർച്ചയായി സ്വർണവിപണിയിലുണ്ടായ ഉയർച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം മുതലാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെയും ഗ്രാമിന് 15 രൂപയുടെ താഴ്ച്ചയാണ് സ്വർണവിലയിലുണ്ടായത്. കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ […]
മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു
മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു. 96 വയസായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949ൽ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല കുടുംബാംഗമായത്.മണ്ണാറശാല വലിയമ്മയായിരുന്ന സാവിത്രി അന്തർജനം 1993 ഒക്ടോബർ 24ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ക്ഷേത്രത്തിൽ പൂജ തുടങ്ങി. മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ […]
പീപ്പിൾസ് ഫൗണ്ടേഷന്റെ ”തണലൊരുക്കാം ആശ്വാസമേകാം” പദ്ധതിയുടെ കൊല്ലം ജില്ലാ വിതരണോദ്ഘാടനം നടന്നു
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള പീപ്പിൾസ് ഫൗണ്ടേഷന്റെ ”തണലൊരുക്കാം ആശ്വാസമേകാം” പുനരധിവാസ പദ്ധതിയുടെ കൊല്ലം ജില്ലാ തല വിതരണോദ്ഘാടനം നടന്നു. കാരാളിക്കോണത്ത് വച്ചു നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ കുതിപ്പിലും കിതപ്പിലും സകല സഹായങ്ങളുമായി മുന്നിൽ നിന്ന സംഘടനയാണ് പീപ്പിൾസ് ഫൗണ്ടേഷനെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച ജില്ലയിലെ പ്രവാസി കുടുംബങ്ങൾക്കുള്ള അമ്പത് ലക്ഷം രൂപയുടെ ധനസഹായം പി. മുജീബ് റഹ്മാൻ, ജമാഅത്തെ […]