വന്ദേഭാരത് വന്നത് കാരണം യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകളിൽ പ്രതിഷേധിച്ച് ആലപ്പുഴ മുതൽ എറണാകുളം വരെ ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം. ആലപ്പുഴ എംപി എ എം ആരിഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. സാധാരണക്കാർക്ക് വലിയ ദുരിതമെന്ന് നാട്ടുകാർ പറയുന്നു. റെയിൽവേ യാത്രക്കാരുടെ സംഘടനയാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.ആലപ്പുഴ തീരദേശ പാതയിലൂടെ സഞ്ചരിക്കുന്ന ജനങ്ങൾക്ക് ഇത് ബുദ്ധിമുട്ടാണെന്നും പാത ഇരട്ടിപ്പിക്കലിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ എന്നും ആരിഫ് എം പി പറഞ്ഞു.കേന്ദ്രം കേരളത്തോട് വലിയ അവഗണയാണ് കാണിക്കുന്നത് എന്നും എം പി പറഞ്ഞു.അടിസ്ഥാന പ്രശ്നം പരിഹരിക്കുക എന്നത് പാത ഇരട്ടിപ്പിക്കലാണ്. കായംകുളം പാസ്സഞ്ചറിൽ യാത്രക്കാരിൽ വൈകുന്നേരമായാൽ സ്ത്രീകൾക്ക് വീട്ടിൽ എത്താൻ ബിധുമുട്ടാണ്. എറണാകുളത്ത് നിന്ന് വൈകുന്നേരം 6.05 ന് പൊയ്ക്കൊണ്ടിരുന്ന ട്രെയിൻ 625 ആകിയതാണ് വലിയ ബുദ്ധിമുട്ട്. അതിലെ സമയമെങ്കിലും പുനഃക്രമീകരിക്കണം എന്നും എ എം ആരിഫ് എം പി കൂട്ടിച്ചേർത്തു.
Related News
ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴ് വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. അതേസമയം കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി ആശുപത്രിയിലെത്തി.
പൗരത്വനിയമത്തിനെതിരായ സമരം മുന്നോട്ടുകൊണ്ടുപോകുമെന്ന് ചന്ദ്രശേഖര്‍ ആസാദ്
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ജയിൽമോചിതനായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. മോചിതനായ ആസാദിന് നൂറുകണക്കിനാളുകൾ വൻ വരവേൽപാണ് നൽകിയത്. നേരത്തെ അറസ്റ്റ് വരിച്ച ജമാമസ്ജിദിൽ ഇന്നുച്ചക്ക് ജുമുഅഃ നമസ്കാരത്തിന് ശേഷം ആസാദ് വീണ്ടും സന്ദർശനം നടത്തും. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചെങ്കിലും ഇന്നലെ ഏറെ വൈകിയാണ് ആസാദിന് പുറത്തിറങ്ങിയത്. ഒമ്പത് മണിയോടെ പുറത്തിറങ്ങിയ ആസാദിനെ വരവേൽക്കാൻ നൂറുകണക്കിനാളുകൾ കാത്തുനില്‍പ്പുണ്ടായിരുന്നു. ഭീം ആർമി പ്രവർത്തകരുടെ ജയ്ഭീം വിളിയും ഹാരാർപ്പണവും സ്വീകരിച്ച് ആസാദ് പുറത്തേക്ക്. […]
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നാളെയോടെ
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നാളെയോടെ രൂപപ്പെടും. ആൻഡമാൻ കടലിലാകും ന്യുനമർദം രൂപപ്പെടുക. പിന്നീട് 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും. ( bengal deep sea depression new ) കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. […]