കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചെക്യാട് ഇന്ന് രാവിലെയാണ് സംഭവം. ചെക്യാട് പുത്തൻപുരയിൽ ജവാദിൻറെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകൻ മെഹ്വാൻ ആണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
Related News
പ്രതിരോധ മേഖലയില്‍ 74% വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 74 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചത്. സര്‍ക്കാര്‍ പങ്കാളിത്തത്തോടെയാണെങ്കില്‍ 74 ശതമാനത്തിലധികം നിക്ഷേപത്തിനും അനുമതിയുണ്ട്. അതേസമയം നടപടി ദേശ സുരക്ഷയെ ബാധിക്കില്ലെന്നും കൂടുതല്‍ ശക്തി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും വിദേശ നിക്ഷേപം അനുവതിക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയം സ്വാഗതം ചെയ്യുകയും ചെയ്തു. വിവിധ മോഖലയില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഈ പുതിയ നടപടി എന്നതാണ് ഏറെ ശ്രദ്ധേയം.
മലപ്പുറത്ത് തെരുവ് നായ ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു
മലപ്പുറം ചാലിയാറിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. ഇടിവണ്ണ, ആറംകോട് സ്വദേശികളായ വിജയമ്മ (48), മറിയുമ്മ (52), സൈനുലാബിദ്ദിൻ (30), അബ്ദുൾ നാസർ എന്നിവർക്കാണ് കടിയേറ്റത്. നായയുടെ ആക്രമണത്തിൽ വിജയമ്മയുടെ വലതുകൈക്ക് ആഴത്തിൽ മുറിവേറ്റു. നാലുപേരെയും കടിച്ചത് ഒരു നായയെന്ന് സംശയമുണ്ട്. നായയെ പിടികൂടിയിട്ടില്ല. നായക്ക് പേവിഷബാധയുണ്ടോയെന്നും സംശയമുണ്ട്.
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ രേഖാകേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ രേഖാ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. സംസ്ഥാന ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കും. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് തീരുമാനം. മ്യൂസിയം പൊലീസ് ആയിരുന്നു കേസെടുത്തിരുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ ഡിഐജി ജയനാഥ് ഐപിഎസ് നയിക്കും. ക്രൈംബ്രാഞ്ച് എസ്പി ജയശങ്കറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്. കേസില്‍ അഞ്ചു പേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സി.ആര് കാര്‍ഡ് ആപ്പ് ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പില്‍ […]