ഗഗന്‍യാന്‍ രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ ബഹിരാകാശത്ത് എത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ തലവന്‍ കെ ശിവന്‍. ഗഗന്‍യാന്‍ പദ്ധതി വലിയ നേട്ടമാവും. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങള്‍ അയക്കുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ അറിയിച്ചു.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൌത്യമാണ് ഗഗന്‍യാന്‍. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച ശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉള്‍പ്പെടുത്തി പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതി.
ഗഗന്‍യാന്‍ പദ്ധതിയുടെ ഗവേഷണ പഠനങ്ങള്‍ നടക്കുന്നതായും ഐ.എസ്.ആര്‍.ഒ യ്ക്ക് ഇത് ഒരു വലിയ വഴിത്തിരിവ് ആകുമെന്നും കെ ശിവന്‍ പറഞ്ഞു.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും റഷ്യയുടെ ഫെഡറല്‍ സ്പേസ് ഏജന്‍സിയായ റോസ്കോസ്മോസ് സ്റ്റെയ്റ്റ് കോര്‍പ്പറേഷന്‍ ഫോര്‍ സ്പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗന്‍യാന്‍ പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിക്കുക.