സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. പാലക്കാട് കൂട്ടുപാതയിൽ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്. ബസ്സിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ ഇയാൾ പുറത്തിറങ്ങിയ ശേഷം ബസിന് നേരെ കല്ലെറിയുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Related News
ഡി.സി.സി അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും
കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിക്കും. ഡി.സി.സി. പ്രസിഡന്റ് പട്ടിക കോൺഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചു. തിരുവനന്തപുരത്ത് പാലോട് രവി തന്നെ ഡി.സി.സി. അധ്യക്ഷനാകും. പാലക്കാട് വി.ടി. ബലറാമിന് അധ്യക്ഷ സ്ഥാനമില്ല. ബിഹാറിൽ നാലു ദിവസത്തെ പര്യടനത്തിന് പോകുന്നതിനു മുന്നേ, കേരളത്തിൻറെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ ഡി.സി.സി അധ്യക്ഷ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു. എ.കെ.ആൻറണിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും സോണിയ ഗാന്ധി ഒപ്പിടുന്നത്. ഉമ്മൻചാണ്ടിയുടെ മനസറിഞ്ഞു […]
ആലപ്പാട് കരിമണല്‍ ഖനനം; ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു
ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. വിഷയത്തില്‍ കലക്ടറോട് ഉചിതമായ നടപടിയെടുക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. ഖനനത്തിനെതിരെ കോഴിക്കോട് സ്വദേശി നൌഷാദ് തെക്കയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അജ്ഞാതരോഗം ബാധിച്ച് നെല്‍ച്ചെടികള്‍ നശിക്കുന്നു; കര്‍ഷകര്‍ ദുരിതത്തില്‍
അജ്ഞാതരോഗം ബാധിച്ച് നെല്‍ച്ചെടികള്‍ നശിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. തൃശ്ശൂര്‍ ആനന്ദപുരത്തിനു സമീപം വില്ലിച്ചിറ പാടശേഖരത്തിലാണ് 25 ഏക്കറോളം നെല്‍കൃഷി രോഗബാധയെതുടര്‍ന്ന് നശിച്ചത്. ഇരുനൂറേക്കറിലധികം വിസ്തൃതിയുള്ളതാണ് പറപ്പൂക്കര പഞ്ചായത്തില്‍ പെടുന്ന വില്ലിച്ചിറ പാടശേഖരം. മണിരത്നം, രുദ്ര, ശ്രേയസ് എന്നിങ്ങനെ മൂന്നുതരം വിത്തുകള്‍ ഉപയോഗിച്ചാണ് ഇത്തവണ ഇവിടെ കൃഷിയിറക്കിയത്. ഇതില്‍ മണി രത്നം വിത്തുപയോഗിച്ച കര്‍ഷകരുടെ കൃഷിയാണ് രോഗബാധ മൂലം നശിക്കുന്നത്. പാടശേഖരത്തിലെ ഒരു ഭാഗത്ത് മാത്രം പ്രത്യക്ഷപ്പെട്ട് രോഗബാധ ക്രമേണ മറ്റ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. 25 ഓളം കര്‍ഷകരുടെ […]