Kerala

കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു; എ.കെ ബാലൻ

പലസ്തീൻ ഐക്യദാർഢ്യ റാലി വിവാദത്തിൽ പ്രതികരണവുമായി എ.കെ ബാലൻ.
മുസ്ലീം ലീഗ് ചില കാര്യങ്ങളിൽ അന്തസുള്ള തീരുമാനം എടുക്കുന്നു. ഏതു പക്ഷത്തു നിൽക്കുന്നു എന്ന് ചിന്തിക്കാറില്ല. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ
സമീപനം എടുക്കുന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു. കോൺഗ്രസിന്റെ വെറുപ്പുണ്ടായിട്ടും സിപിഐഎം റാലിയിൽ സഹകരിക്കുമെന്ന് പറയുന്നതിലൂടെ ലീഗ് നൽകുന്നത് സന്ദേശമാണ്.
കോൺഗ്രസിന്റെ കക്ഷത്തിലെ പീറ സഞ്ചിയല്ലെന്ന് ലീഗ് വിളിച്ചു പറയുന്നു. യു.ഡി.എഫിനുള്ള ശക്തമായ രാഷ്ട്രീയ സന്ദേശമാണത്. മതന്യൂന പക്ഷങ്ങളുടെ മനസ്സാണ് അത്. കോൺഗ്രസ്സിന്റെ വാല് എത്ര കാലം കുഴലിൽ ഇട്ടാലും നേരെയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ താല്പര്യമാണ്. അനന്തമായി ബില്ലുകൾ നീട്ടി കൊണ്ട് പോകാനാകില്ല.എല്ലാം തന്റെ കക്ഷത്തിൽ ആണെന്ന് കരുതാൻ ആകില്ലല്ലോ.ഗവർണർ ഇനിയെങ്കിലും ഒരു പുനപരിശോധന നടത്തണം. സുപ്രീം കോടതിയുടെ പരിഗണയിൽ ഇരിക്കുന്നത് കൊണ്ട് കൂടുതൽ പറയുന്നില്ലെന്നും എ കെ ബാലൻ പറഞ്ഞു.

കേരളീയം 27 കോടി ധൂർത്തല്ല നിക്ഷേപമാണ്. കായികമേളയും കലാമേളകളും സംഘടിപ്പിക്കാറുണ്ടല്ലോ. അതുപോലെയാണ് കേരളീയവും. ഇപ്പോൾ നിക്ഷേപിക്കുന്നത് ഇരട്ടിയായി തിരിച്ചു കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.