കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജോണ്‍ ബ്രിട്ടാസ് എം പി. 81 കോടി ഇന്ത്യക്കാരുടെ വളരെ സെന്‍സിറ്റീവായ സ്വകാര്യ വിവരങ്ങല്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ സാമുദായിക പൊരുത്തക്കേടും സാമൂഹിക മണ്ഡലവും മലിനമാക്കാന്‍ കേരളത്തില്‍ പര്യടനം നടത്തുകയാണോ കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖറെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ‘എക്സില്‍’ കുറിച്ചു.
ജോണ്‍ ബ്രിട്ടാസ് എം പി എക്സില്‍ കുറിച്ചത്
എന്താണ് ബഹു.മന്ത്രി രാജീവ് ചന്ദ്രശേഖര്‍? 81 കോടി ഇന്ത്യക്കാരുടെ വളരെ സെന്‍സിറ്റീവായ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍. സാമുദായിക പൊരുത്തക്കേടും സാമൂഹിക മണ്ഡലവും മലിനമാക്കാന്‍ കേരളത്തില്‍ പര്യടനം നടത്തുകയാണോ?
അതേസമയം തൻ്റെയും ഫോണും, ഇമെയിലും ചോർത്തിയതായി ശശി തരൂർ എം പി ആരോപിച്ചു .രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് പേരുടെയും വിവരങ്ങൾ ചോർത്തിയെന്നും ആക്ഷേപമുണ്ട്.ഇത് സംബന്ധിച്ച സന്ദേശം ഫോണിലെത്തിയെന്ന് തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.മഹുവ മൊയ്ത്ര എംപിയാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണവുമായി ഇന്ന് രാവിലെ ആദ്യം രംഗത്ത് വന്നത്.