പാലക്കാട് മുട്ടിക്കുളങ്ങരയില്‍ ലോറിയും ഓമ്നി വാനും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് മരിച്ചത്. എതിരെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മുട്ടിക്കുളങ്ങര വല്ലിക്കോട് ജംഗ്ഷനില്‍ വെച്ചാണ് സംഭവം. അമിതവേഗതയാണ് അപകടകാരണം.
Related News
മണ്ണാര്‍ക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷംസുദ്ദീന് തന്നെ മത്സരിക്കാന്‍ സാധ്യത
യുഡിഎഫിനും എൽഡിഎഫിനും തുല്യ ശക്തിയുള്ള മണ്ണാർക്കാട് മണ്ഡലത്തിൽ ഇത്തവണ തീപാറും പോരാട്ടം നടക്കും. മുസ്ലിം ലീഗിന്റെ എൻ. ഷംസുദ്ദീനാണ് നിലവിലെ എംഎൽഎ. വികസന പ്രശ്നങ്ങൾ ഉയർത്തി വോട്ട് തേടാനാണ് എൽഡിഎഫ് തീരുമാനം. ഇടതുപക്ഷത്ത് നിന്ന് സിപിഐയും യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗുമാണ് മണ്ണാർക്കാട് നിന്നും മത്സരിക്കാറുള്ളത്. കഴിഞ്ഞ നിയമസഭാ തെരത്തെടുപ്പിൽ 12325 വോട്ടിനാണ് എൻ ഷംസുദ്ദീൻ വിജയിച്ചത്. ഇത്തവണയും മികച്ച വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് ഷംസുദ്ദീൻ പറയുന്നു. എൻ. ഷംസുദീൻ തന്നെ ഇത്തവണയും മത്സരിക്കാനാണ് സാധ്യത. യൂത്ത് […]
മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു; 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാര്‍
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു. സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനായി തീരുമാനത്തിന് അന്തിമ അംഗീകരമായി. 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ആഭ്യന്തര വകുപ്പ് അന്തിമ കരാറിലെത്തുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന സ്വകാര്യ കമ്പനിക്കാണ് കരാര്‍. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. ഇതില്‍ കൂടുതല്‍ പറന്നാല്‍ മണിക്കൂറിന് 90,000 രൂപ അധികം നല്‍കുകയും ചെയ്യണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ […]
കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു; പൊതു പരിപാടികൾക്ക് നിരോധനം
കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകൾ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ജില്ലയിൽ പൊതു പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കല്യാണ, മരണ ആവശ്യങ്ങൾ 20 പേരിൽ കൂടതൽ പാടില്ല. ആർആർടി അനുമതി ഇല്ലാതെ വിവാഹവും മരണവും രജിസ്റ്റർ ചെയ്യില്ല. നിയന്ത്രണം പാലിക്കുന്നുവെന്ന് പരിശോധിക്കാനാണ് കളക്ടർ ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒത്തു ചേരൽ ഒഴിവാക്കാൻ സംഘടനകൾക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇനിയും സമ്പർക്ക വ്യാപനം കൂടിയാൽ ജില്ലാ […]